Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസഭയിലേക്കില്ല;...

മന്ത്രിസഭയിലേക്കില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ലഭിക്കും -ജോസ്​.കെ മാണി

text_fields
bookmark_border
Jose K Mani
cancel

കോട്ടയം: സംസ്ഥാന മന്ത്രിസഭയിൽ അംഗമാകില്ലെന്ന്​ കേരള കോൺഗ്രസ്​(എം) നേതാവ്​ ജോസ്​.കെ മാണി. രാജ്യസഭാ അംഗത്വം ഉടൻ രാജിവെക്കു​മെന്നും ജോസ്​.കെ മാണി പറഞ്ഞു.

നിയമപ്രശ്​നങ്ങൾ മൂലമാണ്​ രാജ്യസഭാ അംഗത്വം രാജിവെക്കുന്നത്​ വൈകുന്നത്​. അടുത്ത സ്ഥാനാർഥിയാരാണെന്ന്​ പാർട്ടിയിൽ ആലോചിച്ച്​ തീരുമാനമെടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്​ ശക്​തി തെളിയിച്ചിട്ടുണ്ട്​. നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം പാർട്ടിക്ക്​ ലഭിക്കുമെന്നും ജോസ്​.കെ മാണി പറഞ്ഞു.

ജോസ്​.കെ മാണിയെ മന്ത്രിയാക്കാൻ ആലോചനകൾ നടക്കുന്നുവെന്ന വാർത്തകൾക്കിടെയാണ്​ പ്രതികരണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേരള കോൺഗ്രസിൻെറ കരുത്തിൽ പല സീറ്റുകളിൽ ഇടതുപക്ഷം ജയിച്ച്​ കയറിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala CongressJose.K Mani
Next Story