വിധിയല്ല; തോൽപിച്ചത് ബന്ധുക്കൾ
text_fieldsപുതിയാപ്പ: ‘‘എനിക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്, എെൻറ കാലൊന്ന് മാറ്റിവെക്കണം. പൈസ എടുത്തവരോട് അത് വാങ്ങിച്ചുതരണം’’ -പാതിമുറിഞ്ഞ കാലിെൻറ അറ്റം പഴുത്ത് വേദനയിൽ പുളയുന്ന 39കാരൻ അജയെൻറ ഇൗ രോദനം കേൾക്കാൻ ആളില്ല. വിധിയുടെ പരീക്ഷണത്തെക്കാൾ ബന്ധുക്കൾ കബളിപ്പിെച്ചന്ന വേവലാതിയിൽ കഴിയുകയാണ് പുതിയാപ്പ സ്വദേശിയായ അജയൻ. ഒമാനിൽ ജോലിചെയ്തുവരവെ 2014 ഒക്ടോബറിൽ വാഹനാപകടത്തിൽ പരിക്കേറ്റാണ് വലതുകാൽ മുറിച്ചുമാറ്റിയത്. ഇടതുകൈ തീരാവേദന അടയാളപ്പെടുത്താനുള്ള ഉപയോഗശൂന്യമായ അവയവമാണ്. ശരീരത്തിെൻറ വിവിധഭാഗങ്ങളിൽ ഉറപ്പിച്ച കമ്പികളാലും പൊയ്ക്കാലിെൻറയും വാക്കറിെൻറയും സഹായത്തോടെയുമാണ് അജയൻ പ്രാഥമിക കാര്യങ്ങൾ പോലും നിറവേറ്റുന്നത്. അപകടത്തെ തുടർന്ന് വിദേശത്തുനിന്ന് സുഹൃത്തുക്കൾ പിരിവെടുത്ത് നാലു ലക്ഷത്തോളം രൂപ അജയെൻറ അക്കൗണ്ടിൽ നിക്ഷേപിച്ചു.
നഷ്ടപരിഹാരമായി 24 ലക്ഷത്തോളം രൂപയും കിട്ടി. എന്നാൽ, ആശുപത്രിക്കിടക്കയിൽ വെച്ച് തെൻറ ഒപ്പെടുത്തും നാട്ടിൽ വെച്ചുണ്ടാക്കിയ മുക്ത്യാറിൽ വിരലൊപ്പിടുവിച്ചും തെൻറ അക്കൗണ്ടിൽനിന്ന് ഭാര്യയും ബന്ധുക്കളും ചേർന്ന് പണം തട്ടിയതായി അജയൻ പറയുന്നു. ഉദാരമതികൾ കൈയയച്ച് സഹായിച്ചെങ്കിലും അതനുഭവിക്കാൻ യോഗമില്ലാതെ നരകിക്കുകയാണ് ഇൗ യുവാവ്. പണം തട്ടിയതോടെ ബന്ധുക്കൾ തന്നെ കൈയൊഴിഞ്ഞതായി അജയൻ പറയുന്നു. മാസത്തിൽ അയ്യായിരത്തോളം രൂപ മരുന്നിനായി വേണം. പൊയ്ക്കാൽ മാറ്റാൻ പണം ഇല്ലാത്തതിനാൽ കാൽ വ്രണമായി. ശസ്ത്രക്രിയ ചെയ്ത് ശരീരത്തിലെ കമ്പികൾ മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും അതിനും പണമില്ല. മറ്റുള്ളവരുടെ സഹായം കൊണ്ടാണ് അന്നം മുട്ടാതിരിക്കുന്നത്.
പൊലീസിൽ പരാതി നൽകിയതല്ലാതെ ഫലമൊന്നുമുണ്ടായില്ലെന്ന് അജയനും കോടതിയെ സമീപിച്ച അഡ്വ. എൻ.കെ. രാജനും പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വെള്ളയിൽ എസ്.െഎ ജംഷീർ പുറമ്പാളിൽ പറഞ്ഞു. തെൻറ പാസ്പോർട്ടും ക്ഷേമനിധി പാസ്ബുക്കും മറ്റു രേഖകളും ഭാര്യ കൈവശപ്പെടുത്തിയതായും അജയൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
