Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സച്ചിദാനന്ദനെ...

‘സച്ചിദാനന്ദനെ പുറത്താക്കാത്തത്​ ഇരട്ടനീതി, ആശാ സമരത്തെ അനുകൂലിച്ചതിന് തന്നെ മാറ്റി’; പിണറായി സർക്കാറിനെതിരെ പ്രേംകുമാർ

text_fields
bookmark_border
‘സച്ചിദാനന്ദനെ പുറത്താക്കാത്തത്​ ഇരട്ടനീതി, ആശാ സമരത്തെ അനുകൂലിച്ചതിന് തന്നെ മാറ്റി’; പിണറായി സർക്കാറിനെതിരെ പ്രേംകുമാർ
cancel

തിരുവനന്തപുരം: തുടർഭരണം പാടില്ലെന്ന് പറഞ്ഞ് സർക്കാരിനെ വിമർശിക്കുന്ന കെ. സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാത്തത് ഇരട്ടനീതിയാണെന്ന് നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാർ. ആശാ സമരത്തെ അനുകൂലിച്ചതിന്‍റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന്​ ​പ്രേംകുമാർ ഫേസ്​ബുക്ക്​ പോസ്റ്റിൽ വ്യക്തമാക്കി.

തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദന് ഉണ്ടെന്ന്​ പ്രേംകുമാർ പരിഹസിച്ചു. ചലച്ചിത്ര മേളയുടെയും സിനിമാ അവാർഡ് നിർണ്ണയത്തിന്‍റെയും ഒരുക്കങ്ങൾക്കിടെ ഒരു അറിയിപ്പും ഇല്ലാതെയാണ് തന്നെ മാറ്റിയതെന്നും പ്രേംകുമാർ പറഞ്ഞു.

രണ്ടു തവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്നാണ് എഴുത്തുകാരനും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ പ്രതികരിച്ചത്. സച്ചിദാനന്ദന്‍റെ പ്രസ്താവന ഏറ്റെടുത്ത പ്രതിപക്ഷ പാർട്ടികൾ പിണറായി സർക്കാറിന്‍റെ ഭരണത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

മുന്ന‍ണികൾ മാറി മാറി ഭരിക്കന്നതാണ് നല്ലത്. കോൺഗ്രസ് ഭരിക്കുന്നതാണെങ്കിലും ഇതുതന്നെയാണ് പറയുക. തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്. പ്രതിപക്ഷത്തിരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ ഭരണത്തിലൂടെ അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കണം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

സച്ചിദാനന്ദന്‍റെ പ്രസ്താവനയോട് പ്രതികരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തുടർച്ചയായി സർക്കാർ വന്നാൽ ജാഗ്രതക്കുറവ് ഉണ്ടാകുമെന്നാണ് സച്ചിദാന്ദൻ പറഞ്ഞതെന്നും അത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം എന്നതാണ് സച്ചിദാന്ദൻ സൂചിപ്പിച്ചത്. ഭരണതുടർച്ചയിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

അധികാരത്തുടർച്ച ദുരധികാരമാകുമെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം കേരളത്തിലെ ജനങ്ങൾക്കോ ഇടതുപക്ഷ പ്രവർത്തകർക്കോ ഇല്ലെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ പ്രതികരിച്ചത്. സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ല, ഇടതുപക്ഷ ആശയമുള്ള ആൾ മാത്രമാണ്. എൽ.ഡി.ഫ് അധികാരം തുടർന്നാൽ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു.

നേതാക്കളുടെ പ്രസ്താവനക്ക് പിന്നാലെ തു​ട​ർ​ഭ​ര​ണ വി​വാ​ദ​ത്തി​ൽ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച് വീണ്ടും ​സ​ച്ചി​ദാ​ന​ന്ദ​ൻ രംഗത്തെത്തി. അ​ദൃ​ശ്യ​രേ​യും ശ​ബ്ദ​മി​ല്ലാ​ത്ത​വ​രെ​യും കേ​ൾ​ക്കു​ന്ന​താ​ണ് യ​ഥാ​ർ​ഥ ജ​നാ​ധി​പ​ത്യ​മെ​ന്നും മാ​ർ​ക്സി​സ​ത്തി​ന് മു​ന്നോ​ട്ടു ​പോ​കാ​നു​ള്ള ഏ​ക​വ​ഴി ഇ​താ​ണെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

താ​ന്‍ പ​റ​ഞ്ഞ​ത് മാ​ർ​ക്സി​റ്റ് ചി​ന്ത​ക​രെ​ഴു​തി​യ കാ​ര്യ​ങ്ങ​ളാ​ണ്. അ​തി​ന്റെ ആ​ഴം മ​ന​സ്സി​ലാ​ക്കാ​ത്ത​വ​രാ​ണ് ത​ന്നെ വി​മ​ര്‍ശി​ക്കു​ന്ന​ത്. ദ​രി​ദ്ര​രെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ശ​ക്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ണം. അ​ല്ലാ​തെ ഉ​പ​രി​മ​ധ്യ​വ​ർ​ഗ​ത്തെ വി​ക​സ​നം പ​റ​ഞ്ഞ് സ​ന്തോ​ഷി​പ്പി​ക്കു​ക​യാ​വ​രു​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തെ അ​റ​സ്റ്റ് മു​ത​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ നി​ന്നു​ള്ള രാ​ജി​വ​രെ കു​റി​പ്പി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഒ​രു പ​ദ​വി​ക്ക് വേ​ണ്ടി​യും ആ​രു​ടെ പി​ന്നാ​ലെ​യും പോ​യി​ട്ടി​ല്ല. സൈ​ബ​ർ ലോ​ക​ത്തെ അ​ജ്ഞ​രാ​യ വി​മ​ർ​ശ​ക​ർ​ക്ക് വേ​ണ്ടി ഇ​ത് വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ൽ നാ​ണ​ക്കേ​ടു​ണ്ടെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

അ​തി​നി​ടെ ക​വി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ സി.​പി.​എം തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​ച്ചി​ദാ​ന​ന്ദ​ൻ വി​ശാ​ല കാ​ഴ്ച​പ്പാ​ടി​ൽ പ​റ​ഞ്ഞ കാ​ര്യം മ​റ്റൊ​രു ത​ര​ത്തി​ലാ​ണ് പ്ര​ച​രി​ച്ച​തെ​ന്ന് അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു. അ​ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​മു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. മ​ത​നി​ര​പേ​ക്ഷ​വാ​ദി​യാ​യ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​ണ് സ​ച്ചി​ദാ​ന​ന്ദ​നെ​ന്നും അ​ദ്ദേ​ഹ​ത്തെ എ​ന്നും ബ​ഹു​മാ​നി​ക്കു​ന്നെ​ന്നും അ​ബ്ദു​ൽ ഖാ​ദ​ർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SachidanandanPinarayi VijayanLatest Newspremkumar
News Summary - 'Not expelling Sachidanandan is double justice': Actor Premkumar against Pinarayi government
Next Story