Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചലച്ചിത്ര നയം: കരട്​ കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാവില്ല -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
ചലച്ചിത്ര നയം: കരട്​ കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാവില്ല -മന്ത്രി സജി ചെറിയാൻ
cancel

ആലപ്പുഴ: ചലച്ചിത്രനയം രൂപവത്​കരിക്കാനുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

കമ്മിറ്റി സിനിമ മേഖലയിലെ എല്ലാവരുമായും ചർച്ചചെയ്യും. മൂന്നുമാസത്തിനുള്ളിൽ നടത്തുന്ന മെഗാ കോൺക്ലേവിൽ അന്തിമതീരുമാനമെടുക്കും. സിനിമ മേഖലയിലെ ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെയുള്ളവർ കോൺക്ലേവിൽ പങ്കെടുക്കും.

ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട് ബൃഹത്തായ ഒന്നാണ്. നിർദേശങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ല. കമീഷൻ റിപ്പോർട്ടിൽ വിശദമായ ചർച്ച ആവശ്യമുണ്ട്​. സിനിമ മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Not everyone can be included in the Film Policy draft committee says Minister
Next Story