Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രഖ്യാപനം വെറുതെയായി;...

പ്രഖ്യാപനം വെറുതെയായി; സപ്ലൈകോയിൽ സബ്​സിഡി അരി പോലുമില്ല

text_fields
bookmark_border
Supplyco
cancel

കൊ​ച്ചി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ സ​പ്ലൈ​കോ​ക്ക്​ സ​ർ​ക്കാ​ർ സ​ഹാ​യം വൈ​കി​യ​തോ​ടെ മൂ​ന്ന്​ ദി​വ​സം മു​മ്പ്​ മാ​ത്രം ആ​രം​ഭി​ക്കാ​നാ​യ ക്രി​സ്മ​സ്​ -പു​തു​വ​ത്സ​ര ച​ന്ത​ക​ളി​ൽ സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ൾ നാ​മ​മാ​ത്രം. ഉ​ദ്​​ഘാ​ട​ന ദി​വ​സം ഇ​ല്ലാ​തി​രു​ന്ന സാ​ധ​ന​ങ്ങ​ൾ അ​ടു​ത്ത ദി​വ​സം എ​ത്തി​ക്കു​മെ​ന്ന സ​പ്ലൈ​കോ പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​കാ​തെ വ​ന്ന​തോ​ടെ സ​ബ്​​സി​ഡി അ​രി പോ​ലും ശ​നി​യാ​ഴ്ച വ​രെ മി​ക്ക ഔ​ട്ട്​​ല​റ്റു​ക​ളി​ലും എ​ത്തി​ക്കാ​നാ​യി​ല്ല.

ഉ​ത്സ​വ​കാ​ല വി​പ​ണി ഇ​ട​പെ​ട​ലി​ന്റെ ഭാ​ഗ​മാ​യി നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നാ​ണ് ഇ​ത്ത​രം ഫെ​യ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന സ​പ്ലൈ​കോ​യു​ടെ അ​വ​കാ​ശ​വാ​ദം സ​ബ്​​സി​ഡി ഇ​ന​ങ്ങ​ൾ ന​ൽ​കാ​നാ​കാ​തി​രു​ന്ന​തോ​ടെ പാ​ളി. ജ​യ അ​രി, മ​ട്ട അ​രി, പ​ച്ച​രി, പ​ഞ്ച​സാ​ര, മു​ള​ക്, ഉ​ഴു​ന്ന്, വ​ൻ​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്​ എ​ന്നി​വ​യാ​ണ്​ സ്​​റ്റോ​ക്കി​ല്ലാ​ത്ത​ത്. ചെ​റു​പ​യ​ർ, ക​ട​ല, മ​ല്ലി, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ മാ​ത്ര​മാ​ണ്​ സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളാ​യി ഉ​ള്ള​ത്. ഇ​വ​യി​ൽ മ​ല്ലി ഒ​ഴി​കെ 20 രൂ​പ ഇ​ള​വി​ൽ​ ല​ഭി​ക്കു​ന്നു​ണ്ട്. സ​ബ്​​സി​ഡി​യി​ത​ര ഇ​ന​ത്തി​ൽ ചെ​റു​പ​യ​ർ, ക​ട​ല, മ​ല്ലി, വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ കൂ​ടാ​തെ തു​വ​ര​പ്പ​രി​പ്പ്, വെ​ള്ള​ക്ക​ട​ല, മ​ട്ട അ​രി, ജ​യ അ​രി, തേ​യി​ല എ​ന്നി​വ​യും ല​ഭ്യ​മാ​ണെ​ങ്കി​ലും ​പൊ​തു​വി​പ​ണി​യി​ലേ​തി​നേ​ക്കാ​ൾ വി​ല​യി​ൽ വ​ലി​യ അ​ന്ത​ര​മി​ല്ല. ശ​നി​യും ഞാ​യ​റും ച​ന്ത​ക​ളി​ൽ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടേ​ണ്ട​താ​ണ്. ​സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന​ലെ ഇ​തു​ണ്ടാ​യി​ല്ല. നാ​ല്​ സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ൾ മാ​​ത്രം എ​ന്ന ബോ​ർ​ഡാ​ണ്​ എ​റ​ണാ​കു​ള​ത്തെ ച​ന്ത​യി​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​വ​രെ ഉ​പ​ഭോ​ക്​​താ​ക്ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത്. ഉ​ച്ച​ക്ക്​ ശേ​ഷം ബോ​ർ​ഡ്​ മാ​റ്റി​യെ​ങ്കി​ലും ക്ഷാ​മം തു​ട​ർ​ന്നു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ സ​ർ​ക്കാ​ർ സ​ഹാ​യി​ക്കാ​തെ വ​ന്ന​തോ​ടെ​​ മൊ​ത്ത​വി​ത​ര​ണ​ക്കാ​രു​ടെ കു​ടി​ശ്ശി​ക 800 കോ​ടി രൂ​പ​യി​ലേ​ക്കെ​ത്തു​ക​യും ടെ​ൻ​ഡ​ർ ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​താ​ണ്​ സ​പ്ലൈ​കോ​യു​ടെ ക്രി​സ്മ​സ്​ ച​ന്ത​യെ പ​രാ​ജ​യ​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് സ്പെ​ഷ​ല്‍ ക്രി​സ്‍മ​സ്-​ന്യു ഇ​യ​ര്‍ ഫെ​യ​റു​ക​ള്‍ വ്യാ​ഴാ​ഴ്ച തു​റ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supplyco
News Summary - not even subsidized rice in Supplyco
Next Story