Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:45 AM GMT Updated On
date_range 2022-08-05T07:15:12+05:30ഇ.ഡി: ഹാജരാകലിൽ തീരുമാനമായില്ല -ഐസക്
text_fieldscamera_alt
തോമസ് ഐസക്
തിരുവനന്തപുരം: കിഫ്ബി ഇടപാടിൽ വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക്. അഭിഭാഷകരോട് ചോദിച്ച് തീരുമാനമെടുക്കും. ഇ.ഡി നോട്ടീസ് കിട്ടി. ലക്ഷ്യം അറിയില്ല. ആർ.ബി.ഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല. വിരട്ടിയാൽ പേടിക്കും എന്നാണവർ കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 11ന് ഹാജരാകാനാണ് നോട്ടീസ്. രണ്ടാം തവണയാണ് ഐസക്കിന് ഇ.ഡി നോട്ടീസ്. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു.
Next Story