Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊറിയ​യെയും ചൈനയെയും...

കൊറിയ​യെയും ചൈനയെയും താരതമ്യം ചെയ്​തിട്ടില്ലെന്ന്​ പിണറായി

text_fields
bookmark_border
കൊറിയ​യെയും ചൈനയെയും താരതമ്യം ചെയ്​തിട്ടില്ലെന്ന്​ പിണറായി
cancel

കൊല്ലം: ഉത്തരകൊറിയ​യെയും ചൈനയെയും താരതമ്യം ചെയ്​ത്​ താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറഞ്ഞത്​ തെറ്റായി ചില മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം കൊല്ലം ജില്ലാ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സോഷ്യലിസ്​റ്റ്​ രാഷ്​ട്രങ്ങൾ പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിട്ട്​ മുന്നോട്ട്​ പോകുന്നതി​​​​െൻറ കാര്യങ്ങളാണ്​ താൻ പറഞ്ഞത്​. അമേരിക്കക്കെതിരെ ചൈന ഒന്നും ചെയ്യുന്നില്ല. എന്നാൽ വടക്കൻ കൊറിയ ശക്​തമായി നീങ്ങുകയാണ്​ എന്ന്​ താൻ പ്രസംഗിച്ചുവെന്നാണ്​ ചില മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തത്​. ഒാരോ രാജ്യങ്ങളെയും കുറിച്ച്​ വിലയിരുത്തുന്ന കാര്യം പറഞ്ഞു വന്നപ്പോൾ അത്​ മനസിലാക്കാൻ കഴിയാത്ത ആൾക്കാർക്ക്​ പറ്റിയ അബദ്ധമാണ്​ അത്തരം വാർത്ത വരുവാൻ ഇടയാക്കിയത്​. ഒരു രാഷ്​ട്രത്തെയും സി.പി.എം താരതമ്യം ചെയ്​തിട്ടില്ല. ഒാരോ രാജ്യവും എന്താണ്​ ചെയ്യുന്നത്​ എന്ന്​ പറയുകമാത്രമാണ്​ ഉണ്ടായത്​. കാര്യങ്ങൾ മനസിലാക്കാതെ റിപ്പോർട്ട്​ ചെയ്​തതിലുണ്ടായ പ്രശ്​നമാണതെന്നും പറഞ്ഞ അദ്ദേഹം ചൈനയുടെ 19 ാം പാർട്ടി കോൺഗ്രസ്​ എടുത്ത തീരുമാനങ്ങൾ വിശദമായി പരാമർശിച്ചു. 

ചൈനയുടെ താൽപ്പര്യങ്ങൾക്ക്​ എതിരായുള്ളവയെ ചെറുക്കും. കൂടാതെ മറ്റ്​ രാജ്യങ്ങൾക്ക്​ നേരെ ഏതെങ്കിലും ഒരു രാജ്യം അവരുടെ താൽപ്പര്യം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെയും ചെറുക്കും എന്നാണ്​ ചൈന പ്രഖ്യാപിച്ചത്​. ഇത്​ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ ചൈനയുടെ നിലപാടാണെന്ന്​ വ്യക്​തമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്തിനെതിരായ ചൈനയുടെ നിലപാടുകളെ കുറിച്ച്​ കോഴിക്കോട്​ പാർട്ടി കോൺഗ്രസ്​  അംഗീകരിച്ച പ്രത്യയശാസ്​ത്ര സമീപനത്തിൽ ചില വിമർശനങ്ങൾ ഉയർത്തിയത്​ ഒാർക്കുന്നത്​ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscpm kollammalayalam newsCPM ConferencePinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Not Compared Korea And China Pinarayi Vijayan-Kerala News
Next Story