Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മുഖ്യമന്ത്രി ഇടപെടണം,...

‘മുഖ്യമന്ത്രി ഇടപെടണം, പന്തൽ പൊളിച്ചാലും സമരം തുടരും‘

text_fields
bookmark_border
‘മുഖ്യമന്ത്രി ഇടപെടണം, പന്തൽ പൊളിച്ചാലും സമരം തുടരും‘
cancel

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ െസക്രട്ടേറിയറ്റിന് മുന്നിലെ ‘ശാഹീൻ ബാഗ്​’ സമരപന്തൽ പൊളിച്ചുമാറ്റണ മെന്ന പൊലീസ്​ അറിയിപ്പിനെതിരെ പ്രതികരണവുമായി സംഘാടകർ. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സമരത്തിൽനിന്ന്​ പിന്നോട്ടില്ലെന്നും പന്തൽ പൊളിച്ചാലും സമരം തുടരുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ മേധാ സുരേന്ദ്രനാഥ് ഫെയ്​സ്​ബുക്ക്​ വിഡിയോയിൽ വ്യക്തമാക്കി.

‘‘സി.എ.എ വിരുദ്ധ സമരത്തി​​​​െൻറ കേന്ദ്രമായി സമരപന്തൽ മാറിയിട്ടുണ്ട്​. ഈ സമരത്തിൽനിന്ന്​ ഞങ്ങൾ ഒരിഞ്ച്​ പോലും പി​ന്നോട്ട്​ പോവില്ല. വിദ്യാർഥികൾ ആരംഭിച്ച സമരം ഇവിടെതന്നെ തുടരും. ഏതാനുംപേർ തുടങ്ങിയ സമരം ആയിരക്കണക്കിനാളുകൾ അണിനിരക്കുന്നവിധം വലിയ ബഹുജന സമരവേദിയായി മാറിയിരുന്നു. സി.എ.എക്കെതിരെ സമരം ചെയ്യുന്നവരെ ഒരു കാരണവശാലും കൈകാര്യം ചെയ്യരുതെന്ന്​ പറഞ്ഞ മുഖ്യമന്ത്രി സംഭവത്തിൽ ഇടപെടണം’’ മേധാ സുരേന്ദ്രനാഥ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCitizenship Amendment ActCAA protest
News Summary - Not to Backward, Protesters-Kerala News
Next Story