Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സി.ബി.ഐയെ പേടിയില്ല; സർക്കാറിനുതന്നെ തിരിച്ചടിയാവും -ഉമ്മൻ ചാണ്ടി
cancel

സി.ബി.ഐയെ പേടിയില്ല; സർക്കാറിനുതന്നെ തിരിച്ചടിയാവും -ഉമ്മൻ ചാണ്ടി

text_fields
bookmark_border

തിരുവനന്തപുരം: സോളാർ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിൽ പേടിയില്ലെന്നും പുതിയ നീക്കം സർക്കാറിനുതന്നെ തിരിച്ചടിയാവുമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2018ൽ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. അത് റദ്ദുചെയ്യണമെന്ന് ആരും ആവശ്യപ്പെട്ടില്ല.

മുൻകൂർ ജാമ്യം തേടി ഹൈകോടതിയിലോ മറ്റ് കോടതികളിലോ പോയിട്ടില്ല. രണ്ട് വർഷം സർക്കാറി‍െൻറ കൈകൾ ആരെങ്കിലും പിടിച്ചു​െവച്ചിരിക്കുകയായിരുന്നോ എന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. ഇപ്പോൾ അധികാരമൊഴിയാനിരിക്കുമ്പോൾ കേസ് സി.ബി.ഐക്ക്​ വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തംകൂടലാണ്​. കേസ് കെട്ടിച്ചമച്ചതാണെന്ന് താൻ പറയുമ്പോൾ ജോസ് കെ. മാണി മാത്രം കുറ്റക്കാരനാണെന്ന് പറയുന്നില്ല. സത്യം എതാണെന്ന് ജനം നിശ്ചയിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

സോളാർ പീഡനക്കേസിലെ സി.ബി.​െഎ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കില്ല. അധികാരത്തിലേറി അഞ്ചുവർഷമായിട്ടും ഒന്നും ചെയ്യാൻ സാധിക്കാത്ത സർക്കാറാണ്​ ഇപ്പോൾ പുതിയ നീക്കവുമായി വരുന്നത്​. സോളാർ കേസിനെതിരെ വലിയ സമരം ചെയ്​ത ഇടതുപക്ഷത്തിന്​ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ കഴിയാതിരുന്നത്​ എന്തുകൊണ്ടാണ്​?.

ഇൗ കേസിനെ കോടതി രൂക്ഷമായി വിമർശിച്ചതാണ്​. സി.ബി.​െഎ അന്വേഷിക്കുന്നെങ്കിൽ അന്വേഷിക്ക​െട്ട. ചെയ്യാത്ത കുറ്റത്തിന്​ എന്ത്​ അന്വേഷണമുണ്ടായാലും അതിനെ അഭിമുഖീകരിക്കും. മറ്റുള്ളവരുമായി കൂടിയാലോചിച്ച ശേഷം തുടർനടപടി തീരുമാനിക്കും - ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Not afraid of CBI; It will be a setback for the government itself - Oommen Chandy
Next Story