ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ ഒരു കോവിഡ് രോഗി പോലും മരിച്ചില്ല –മന്ത്രി ശൈലജ
text_fieldsഅമ്പലപ്പുഴ നിയോജക മണ്ഡലം വനിത പാർലമെൻറ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ: ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ ഒരു കോവിഡ് രോഗി പോലും കേരളത്തിൽ മരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അമ്പലപ്പുഴ നിയോജക മണ്ഡലം വനിത പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ ബൃഹത് പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചത്. സംസ്ഥാനതലം മുതൽ താഴെ മൈക്രോ തലം വരെയുള്ളവരെ ഏകോപിപ്പിച്ച് സാന്ത്വനമേകുന്ന പദ്ധതി പ്രാവർത്തികമാക്കാൻ രംഗത്ത് ഏറെ പ്രവർത്തി പരിചയമുള്ള എച്ച്. സലാം നിയമസഭയിൽ ഉണ്ടാകുന്നത് നല്ലതാണ്. വീട്ടമ്മമാർക്ക് മുന്തിയ പരിഗണന നൽകുന്ന സർക്കാറാണിത്. പൊതുമരാമത്ത് വകുപ്പ് അഴിമതി ഇല്ലാതെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചു കൊടുത്ത മന്ത്രിയാണ് ജി. സുധാകരനെന്നും ടീച്ചർ കൂട്ടിേച്ചർത്തു.
സിന്ധു അജി അധ്യക്ഷത വഹിച്ചു. കെ.ജി .രാജേശ്വരി, സൗമ്യ രാജ്, ഷീബ രാഗേഷ്, ഇന്ദിരാഭായി, രതി, സജിത സതീശൻ, കവിത, ഗീത ബാബു, പി.അഞ്ജു, എം. ഷീജ, വി.എസ്. മായാദേവി, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.

