Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുലാവർഷം നാളെ കേരളത്തിലെത്തും; അതിശക്തമായ മഴക്ക് സാധ്യത

text_fields
bookmark_border
https://www.madhyamam.com/tags/rain
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം വ്യാഴാഴ്ച എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഓറഞ്ച് അലേർട്ട് (നാല് ജില്ലകളിൽ): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി.

യേല്ലോ അലേർട്ട് (എട്ട് ജില്ലകളിൽ): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. ഇടിമിന്നൽ അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ ആവശ്യ​പ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Northeast Monsoon To Reach Kerala Tomorrow; Heavy Rain Likely
Next Story