Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടക്കൻ പറവൂർ...

വടക്കൻ പറവൂർ മജിസ്​​ട്രേറ്റിന്​ ഞാറ​ക്കലേക്ക്​ സ്​ഥലം മാറ്റം

text_fields
bookmark_border
വടക്കൻ പറവൂർ മജിസ്​​ട്രേറ്റിന്​ ഞാറ​ക്കലേക്ക്​ സ്​ഥലം മാറ്റം
cancel

​െകാച്ചി: വരാപ്പുഴയിൽ ശ്രീജിത്​ അറസ്​റ്റിലായ സമയത്ത്​ പറവൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​​േ​ട്രാറ്റായിരുന്ന എം. സ്​മിതക്ക്​ ഞാറ​ക്കലേക്ക്​ സ്​ഥലം മാറ്റം. ഞാറക്കൽ മജിസ്​​ട്രേറ്റായിരുന്ന രാമു രമേശ്​ ചന്ദ്രബാനുവിന്​ പകരമാണ്​ സ്​മിതയുടെ നിയമനം​. 

ശ്രീജിത്തിനെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട്​ യഥാസമയം ജുഡീഷ്യൽ തീരുമാനമെടുക്കുന്നതിൽ മജിസ്​ട്രേറ്റിന്​ വീഴ്​ച സംഭവിച്ചുവെന്ന്​ ആലുവ റൂറൽ എസ്​.പി പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയെ തുടർന്നല്ല സ്മിതയെ സ്ഥലം മാറ്റിയതെന്ന് സബോർഡിനേറ്റ് ജുഡിഷ്യൽ രജിസ്ട്രാർ കെ. ഹരിപാൽ വ്യക്തമാക്കി. 

ഇരുവരും പരസ്പരമുള്ള ധാരണ പ്രകാരം സ്ഥലം മാറ്റത്തിന് നൽകിയ അപേക്ഷയിൽ ഒരാഴ്ച മുമ്പു തന്നെ സ്മിതയുടെ സ്​ഥലം മാറ്റത്തിന്​ അനുമതി നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

സ്മിതക്ക് പകരം പറവൂർ കോടതിയിലെ മറ്റൊരു മജിസ്ട്രേട്ട് സുമി ചന്ദ്രന് അധിക ചുമതല നൽകിയിട്ടുണ്ട്​. വരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ അറസ്റ്റിലായ പൊലീസുകാരെ ഈ കോടതിയിലാവും ഹാജരാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNorth Paravoor Magistratem smithaNjarakkal Court
News Summary - North Paravoor Magistrate Transfer to Njarakkal Court -Kerala News
Next Story