കൈക്കൂലി വാങ്ങി പീഡനക്കേസ് ഒതുക്കിയ സി.ഐക്ക് സസ്പെൻഷൻ
text_fieldsകൊച്ചി: പീഡനമുൾപ്പെടെ പ്രമാദ കേസുകൾ കൈക്കൂലി വാങ്ങി ഒതുക്കിയ സംഭവത്തിൽ എറണാകുളം നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. എറണാകുളം നോര്‍ത്ത് സി.ഐ ടി.ബി. വിജയനെയാണ് സസ്പെന്‍ഡ് ചെയ്്ത് റേഞ്ച് ഐ.ജി പി. വിജയന് ഉത്തരവിറക്കിയത്.
മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ 25പേര് ചേര്‍ന്ന് പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയ സംഭവത്തിലും ഓപറേഷൻ കുബേരപ്രകാരം രജിസ്റ്റർ ചെയ്്ത കേസിലുമാണ് സി.ഐ കൈക്കൂലി വാങ്ങിയെന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞത്. സി.ഐക്കെതിരെ സിറ്റി പൊലീസ് കമീഷണറും രഹസ്യാന്വേഷണ വിഭാഗവും ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഒാപറേഷൻ കുബേര കേസില്‍ മണികണ്ഠന് എന്ന തമിഴ്നാട് സ്വദേശിയിൽനിന്ന് കൈക്കൂലി വാങ്ങി കേസ് ഒതുക്കിയെന്ന സംഭവത്തിലാണ് സി.ഐെക്കതിരെ കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇയാൾ സി.ഐ ആയി ചുമതലയേറ്റതുമുതല്‍ ആരോപണങ്ങളുണ്ടായിരുന്നതായി സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് എസ്.പി അമ്മോസ് മാമ്മന്‍ പറഞ്ഞു.
മൂവാറ്റുപുഴ സ്വദേശിനിയെ കൊച്ചിയിലെ ഇവൻറ് മാനേജ്മെൻറ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നഗരമധ്യത്തില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതികളില്‍നിന്ന് ഏഴുലക്ഷം വീതമാണ് കൈക്കൂലി വാങ്ങിയത്. ഇതിൽ അഞ്ചുലക്ഷം വീതം യുവതിക്ക് നല്കി.
ബാക്കി തുക പൊലീസുകാരും അഭിഭാഷകനും ചേര്‍ന്ന് പങ്കിട്ടെടുത്തെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഏറെ വിവാദമായ കേസ് പിന്നീട് പരാതിക്കാരി നിലപാട് മയപ്പെടുത്തിയതോടെ ഒതുങ്ങുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരുകോടിയിലേറെ രൂപയുടെ ഇടപാട് നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണം നൽകാൻ കഴിയാത്ത പ്രതികൾ പൊലീസിൽ പരാതിപ്പെട്ടത് സ്പെഷൽ ബ്രാഞ്ച് അറിഞ്ഞതിനെത്തുടർന്നാണ് അന്വേഷണവും തുടർനടപടിയുമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
