Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക പ്രവാസി രജിസ്‌ട്രേഷൻ മൂന്ന്​ ലക്ഷം കവിഞ്ഞു

text_fields
bookmark_border
നോർക്ക പ്രവാസി രജിസ്‌ട്രേഷൻ മൂന്ന്​ ലക്ഷം കവിഞ്ഞു
cancel

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരാൻ നോർക്ക ഏർപ്പെടുത്തി യ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇതിനകം 3,20,463 പേർ രജിസ്​റ്റർ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് നോർക്ക രജിസ്‌ട്രേഷൻ ആരംഭിച് ചത്. ഇതിൽ തൊഴിൽ/താമസ വിസയിൽ എത്തിയ 2,23,624 പേരും സന്ദർശന വിസയിലുള്ള 57436 പേരും ആശിത്ര വിസയിൽ 20219 പേരും വിദ്യാർഥികൾ 7276 പേരും ട്രാൻസിറ്റ് വിസയിൽ 691പേരും മറ്റുള്ളവർ 11327 പേരുമാണ് രജിസ്​റ്റർ ചെയ്തിട്ടുള്ളത്.

തൊഴിൽ നഷ്​ടപ്പെട്ട് തിരിച്ചുവരാൻ രജിസ്​റ്റർ ചെയ്​തവർ 56,114 പേരും വാർഷികാവധി കാരണം വരാൻ ആഗ്രഹിക്കുന്നവർ 58,823 പേരുമാണ്. സന്ദർശന വിസ കാലാവധി കഴിഞ്ഞവർ 41236, വിസകാലാവധി കഴിഞ്ഞവരും റദ്ദാക്കപ്പെട്ടവരും 23975, ലോക്​ഡൗൺ കാരണം നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾ 9561, മുതിർന്ന പൗരൻമാർ 10,007, ഗർഭിണികൾ 9515, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ 2448, ജയിൽ മോചിതൽ 748, മറ്റുള്ളവർ 108520 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.

രജിസ്​റ്റർ ചെയ്തവരിൽ വിദഗ്ധതൊഴിലാളികൾ 49472 പേരും അവിദഗ്ധ തൊഴിലാളികൾ 15923 പേരുമാണ്. ഭരണനിർവഹണ ജോലികൾ ചെയ്യുന്ന 10137 പേർ, പ്രഫഷണലുകൾ 67136 പേർ, സ്വയം തൊഴിൽ ചെയ്യുന്ന 24107 പേർ, മറ്റുള്ളവർ 153724 എന്നിങ്ങനെയാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ തൊഴിൽ രംഗം കേന്ദ്രീകരിച്ചുള്ള കണക്കുകൾ.

നോർക്ക പ്രവാസി രജിസ്‌ട്രേഷൻ ജില്ല തിരിച്ചുള്ള കണക്കുകൾ:
തിരുവനന്തപുരം - 23014.
കൊല്ലം - 22575.
പത്തനംതിട്ട - 12677.
കോട്ടയം - 12220.
ആലപ്പുഴ - 15648.
എറണാകുളം - 18489.
ഇടുക്കി - 3459.
തൃശ്ശൂർ - 40434.
പാലക്കാട് - 21164.
മലപ്പുറം - 54280.
കോഴിക്കോട് - 40431.
വയനാട് - 4478.
കണ്ണൂർ - 36228.
കാസർകോട്​ - 15658.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - norka registration 3 lakhs
Next Story