കണ്ണൂർ: കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്മക്കള്ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.norkaroots.org എന്ന നോര്‍ക്ക റൂട്ട്സിെൻറ വെബ്സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഒപ്ഷനില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം.
മരിച്ച പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്മക്കള് ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്. മരിച്ച രക്ഷകര്ത്താവിെൻറ പാസ്പോര്‍ട്ടിെൻറ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, മരണസര്ട്ടിഫിക്കറ്റിെൻറ പകര്‍പ്പ്, മരിച്ചയാള്‍ കോവിഡ് പോസിറ്റിവായിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്/ലാബ് റിപ്പോര്‍ട്ട്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/വില്ലേജ് ഓഫിസില്‍നിന്നും ലഭിക്കുന്ന റിലേഷന്ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, 18 വയസ്സിന് മുകളിലുള്ളവര്‍ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷിതാവിെൻറയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിെൻറ പാസ് ബുക്കിെൻറ പകര്‍പ്പ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കണം. രേഖകള്‍ പി.ഡി.എഫ്/ജെ.പി.ഇ.ജെ ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യാം. മരിച്ച വ്യക്തിയുമായി ബന്ധം തെളിയിക്കാന്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ മതിയാവും.
അത് ഇല്ലാത്തപക്ഷം റിലേഷന്ഷിപ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. ധനസഹായ വിതരണം സേവിങ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ് നടത്തുക. ആക്ടിവല്ലാത്ത അക്കൗണ്ടോ എൻ.ആർ.െഎ അക്കൗണ്ടോ ജോ. അക്കൗണ്ടോ നല്‍കുന്നവര്‍ക്ക് ധനസഹായം ലഭിക്കില്ല.
അപേക്ഷ നല്കുമ്പോള് എസ്.എം.എസ് മുഖാന്തരം രജിസ്ട്രേഷന് നമ്പര്‍ ലഭിക്കും. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് രജിസ്ട്രേഷന് നമ്പര്‍ ഉപയോഗിക്കാം. അപേക്ഷകയുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിെൻറ ടോള്‍ ഫ്രീ നമ്പറില്‍ (1800 425 3939) ബന്ധപ്പെടാം.