നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് ഓഫ് ലൈന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ പുതിയ ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് (ഓഫ് ലൈന്‍) ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2024 ജൂലൈ 31 നകം അപേക്ഷ നൽകാമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഐ.ഇ.എൽ.ടി.എസ് ബാച്ചിലേക്ക് മറ്റുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബി.പി.എല്‍, എസ്.സി-എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്.
എന്‍.ഐ.എഫ്.എല്‍ സെന്ററുകളില്‍ ഓഫ്‌ലൈൻ ക്ലാസുകളുടെ സമയം രാവിലെ ഒന്‍പത് മുതൽ ഉച്ചക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ ഒന്നു മുതല്‍ മുതൽ വൈകീട്ട് അഞ്ച് വരെയും ആയിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

