Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്

text_fields
bookmark_border
രണ്ടാംഘട്ട എന്‍റോള്‍മെന്റ് ഉദ്ഘാടനം ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി നിര്‍വഹിക്കും
പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്
cancel

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിന്റെയും ഇതിനായുളള പോര്‍ട്ടലിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം. ഏപ്രില്‍ 15 ന് പ്രാബല്യത്തില്‍ വന്ന നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ ശേഷിക്കുന്ന എട്ടു മാസത്തേയ്ക്കാണ് (2027 ഏപ്രില്‍ 14 വരെ) എന്‍റോള്‍മെന്റിന് അവസരം. പ്രീമിയത്തിലും ഇതിനനുസരിച്ച് മാറ്റങ്ങളുണ്ടാകും. അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം ഒരു കോടി രൂപ എന്നിങ്ങനെയുളള 07 വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യയമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി.

18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍റോള്‍ ചെയ്യാനാകുക. 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താനാകും.

നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ എന്‍റോള്‍ ചെയ്യാവുന്നതാണ്. പത്രസമ്മേളനത്തില്‍ നോർക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍ രമണി കെ എന്നിവരും സംബന്ധിച്ചു. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.

നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതികളിലായി 138 രാജ്യങ്ങളില്‍ നിന്നുളള 1,62,000 ത്തോളം പ്രവാസികുടുംബങ്ങളാണ് ഇതുവരെ എന്‍റോള്‍ ചെയ്തത്. ജൂലൈ 31 വരെ 31,660 പോളിസി ഉടമകള്‍ക്ക് 227 കോടി രൂപ ക്ലെയിം ഇനത്തില്‍ നല്‍കി. 99.38% ക്ലയിമുകളും തീര്‍പ്പാനായി എന്ന മികച്ച നേട്ടത്തോടെയാണ് നോര്‍ക്ക കെയര്‍ പ്ലസ്സ് രണ്ടാംഘട്ട എന്‍റോള്‍മെന്റിലേയ്ക്ക് കടക്കുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് നോര്‍ക്ക കെയര്‍ പ്ലസ്സ് പദ്ധതി നടപ്പിലാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്
Next Story