Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലാവധി 31ന് അവസാനിക്കും; നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ അനിശ്ചിതത്വത്തിൽ

text_fields
bookmark_border
പോ​ളി​സി പു​തു​ക്കാ​നു​ള്ള ന​ട​പ​ടി നോ​ർ​ക്ക വൈ​കി​പ്പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം
കാലാവധി 31ന് അവസാനിക്കും; നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ അനിശ്ചിതത്വത്തിൽ
cancel

എകരൂൽ: ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാവേണ്ട പ്രവാസി പെൻഷൻ കുടിശ്ശികയായതിനോടൊപ്പം നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസും ചുവപ്പുനാടയിൽ കുടുങ്ങിയതോടെ പ്രവാസി കുടുംബങ്ങൾ കടുത്ത ഭീതിയിൽ. നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കാനിരിക്കെ പോളിസി പുതുക്കാനുള്ള നടപടികൾ നോർക്ക അധികൃതർ വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. ഒക്ടോബർ 21 മുതൽ പുതുക്കൽ തീയതി ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് ഒക്ടോബർ 25ലേക്ക് നീട്ടി. എന്നാൽ ഒക്ടോബർ അവസാനവാരമായിട്ടും ഔദ്യോഗിക പോർട്ടലിൽ പുതുക്കലിനായുള്ള ലിങ്കുകളോ നടപടികളോ പൂർണതോതിൽ സജ്ജമായിട്ടില്ലെന്നാണ് പരാതി. എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.

കഴിഞ്ഞ വർഷങ്ങളിൽ വലിയ തുകയുടെ ക്ലെയിം സെറ്റിൽമെന്റ് നടന്നതിനാൽ പ്രീമിയം തുക വർദ്ധിപ്പിക്കണമെന്ന നിലപാടിലാണ് ഇൻഷുറൻസ് കമ്പനികൾ. സർക്കാർ ഇതിൽ അടിയന്തര തീരുമാനമെടുക്കാതെ ഫയലുകൾ വെച്ചുതാമസിപ്പിക്കുന്നത് വഴി അധിക പ്രീമിയം തുക സാധാരണക്കാരായ പ്രവാസികളുടെ തലയിൽ കെട്ടിവെക്കപ്പെടുമോ എന്ന ഭയവും നിലനിൽക്കുന്നു.

മുതിർന്ന പ്രവാസികൾക്ക് മറ്റ് ഇൻഷുറൻസ് പദ്ധതികളിൽ അംഗത്വം എടുക്കാൻ പരിമിതികൾ ഉള്ളതിനാൽ നോർക്ക ഇൻഷുറൻസ് മാത്രമായിരുന്നു ഏക വഴി. അതാണ് ഇപ്പോൾ നിലക്കുമെന്ന അവസ്ഥയിലായത്. വിദേശത്ത് യുദ്ധം കാരണം കമ്പനികൾ പൂട്ടുകയോ ശമ്പളം മുടങ്ങുകയോ ചെയ്യുന്ന സന്ദർഭത്തിൽ നാട്ടിലുള്ള മാതാപിതാക്കളുടെയും കുടുംബത്തിന്റെയും ചികിത്സ ചിലവുകൾ ഇനി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പ്രവാസികൾ. നവംബർ ഒന്ന് മുതൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരടക്കമുള്ള പ്രവാസികളുടെ ക്യാഷ്‌ലെസ് പരിരക്ഷ ഇല്ലാതാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു.

അവസാന നിമിഷം പുതുക്കലിന് അനുമതി നൽകിയാൽ പോലും വെബ്‌സൈറ്റിലെ തിരക്കും പണലഭ്യതക്കുറവും കാരണം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രവാസികൾക്ക് തുക അടച്ചുതീർക്കാൻ സാധിച്ചേക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Norka Care Insurance Renewal Uncertain
Next Story