നോര്‍ക്ക: സി.ഐ.ഐ ബിസിനസ് മീറ്റ് വെള്ളിയാഴ്ച കൊച്ചിയില്‍
text_fieldsകൊച്ചി: നോര്‍ക്ക റൂട്ട്സും ഇന്ത്യയിലെ ബിസിനസ് കൂട്ടായ്മയായ കോണ്‍ഫെടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സി.ഐ.ഐ) സംയുക്തമായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് ഗുമായുളള ഇന്ററാക്ടീവ് ബിസിനസ് മീറ്റ് വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും. ചടങ്ങില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷണന് മുഖ്യപ്രഭാഷണം നടത്തും.
സി.ഐ.ഐ ദക്ഷിണമേഖലാ മുന്‍ അധ്യക്ഷന്‍ കെ.കെ.എം കുട്ടി സ്വാഗതവും, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പ്പറേഷന് (കെ.എസ്.ഐ.ഡി.സി) ഡെപ്യൂട്ടി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ സംസാരിക്കും. നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷണന് നമ്പൂതിരി മറുപടിയും നന്ദിയും പറയും.
കൊച്ചി മരടിലെ അബാദ് ന്യൂക്ലിയസ്സ് മാളില്‍ 10 ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സി. ഐ.ഐ ഓഫീസില്‍ വൈകിട്ട് നാലു മുതലാണ് പരിപാടി. വിവിധ ബിസിനസ് പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

