നൂർബിനയും അഭിജിത്തും ജിഫ്രി തങ്ങളെ സന്ദർശിച്ചു
text_fieldsകോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. നൂർബിന റഷീദും നോർത്ത് മണ്ഡലം സ്ഥാനാർഥി കെ.എം. അഭിജിത്തും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. രാജ്യത്തിന്റെ നന്മയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് ഇരുവരോടും അദ്ദേഹം ആവശ്യപ്പെട്ടു.
അകൽച്ചയുണ്ടാക്കുന്ന പ്രവർത്തനങ്ങളുണ്ടാകരുത്. ന്യൂനപക്ഷ ക്ഷേമത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. എം.കെ. രാഘവൻ എം.പിയും സ്ഥാനാർഥികൾക്കൊപ്പമുണ്ടായിരുന്നു.
നേരത്തെ ലീഗിഗ് വനിത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. എന്നാൽ, തങ്ങളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്ന് സമസ്ത നേതാക്കൾ വ്യക്തമാക്കിയതോടെ ലീഗിൽ കാൽ നൂറ്റാണ്ടിനു ശേഷമുണ്ടായ വനിത സ്ഥാനാർഥിയാണ് നൂർബിന റഷീദ്. നൂർബിനക്ക് വിജയമുണ്ടാകട്ടെ എന്ന് ജിഫ്രി തങ്ങൾ ആശംസിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ്കോയ തങ്ങൾ ജമലുല്ലൈലിയും സന്നിഹിതനായിരുന്നു. എം.കെ. രാഘവൻ എം.പി സ്ഥാനാർഥികളെ അനുഗമിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

