Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ഇതര സംസ്ഥാനക്കാർ മരിച്ചു

text_fields
bookmark_border
അപകടം തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ
വിവാഹ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ഇതര സംസ്ഥാനക്കാർ  മരിച്ചു
cancel

ചേർത്തല: കണിച്ചുകുളങ്ങരയിൽ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിൽ സ്ഥാപിച്ച പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്.

ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പൊള്ളലേറ്റത്. രണ്ട് ദിവസം മുമ്പ് കൊച്ചിയിലാണ് വിവാഹം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിൽ സ്ഥാപിച്ച പന്തൽ ഇന്നാണ് പൊളിച്ചത്. അതിഥി തൊഴിലാളികൾ ഉപയോ​ഗിച്ചിരുന്ന കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടി അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി. രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Non-state workers died due to electric shock in Alappuzha
Next Story