Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2024 12:19 PM IST Updated On
date_range 20 Aug 2024 12:19 PM ISTതൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന യുവതി പ്രസവിച്ചു
text_fieldsbookmark_border
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇതര സംസ്ഥാന യുവതി പ്രസവിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 10.30 ഓടെയാണ് യുവതിയെ അവശനിലയിൽ പ്ലാറ്റ് ഫോമിൽ കണ്ടെത്തിയത്. റെയിൽവേ പൊലീസ് എത്തിയപ്പോഴേക്കും യുവതി പ്രസവിച്ചിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ആംബുലൻസിൽ ഇവരെയും കുഞ്ഞിനെയും ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സെക്കന്ദരാബാദിലേക്ക് പോകാനെത്തിയതായിരുന്നു യുവതി. കൂടെ മൂന്നു വയസ്സുള്ള കുട്ടി മാത്രമാണുണ്ടായിരുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

