Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി ലാഭവിഹിത​...

പ്രവാസി ലാഭവിഹിത​ പദ്ധതിക്ക്​ അംഗീകാരം

text_fields
bookmark_border
nri-scheme
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ്ര​വാ​സി​ക്ഷേ​മ ബോ​ര്‍ഡി‍​െൻറ പ്ര​വാ​സി ലാ​ഭ​വി​ഹി​ത​ പ​ദ്ധ​തി​യു​ടെ ക​ര​ട് സ്കീം ​മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. മൂ​ന്ന്​ ല​ക്ഷം മു​ത​ൽ 51 ല​ക്ഷം രൂ​പ വ​രെ പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​ നി​ ക്ഷേ​പ​മാ​യി സ്വീ​ക​രി​ക്കാ​നു​ള്ള ബൃ​ഹ​ത്പ​ദ്ധ​തി​യാ​ണി​ത്. മൂ​ന്ന്​ വ​ർ​ഷ​ത്തി​ന്​ ശേ​ഷം പ്ര​വാ​സി​ക​ൾ ​ക്ക് മാ​സം​തോ​റും​ ലാ​ഭ​വി​ഹി​തം ന​ൽ​കി​ത്തു​ട​ങ്ങും. 10​ ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത തു​ക​ ഉ​ണ്ടാ​കും. ഉ​ദാ​ഹ​ര​ണ​മാ​യി അ​ഞ്ച്​ ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച ഒ​രാ​ൾ​ക്ക്​ മൂ​ന്ന്​ വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ മി​നി​മം 5000 രൂ​പ​ക്ക്​ മു​ക​ളി​ൽ ലാ​ഭ​വി​ഹി​തം ല​ഭി​ക്കും.

പ്ര​വാ​സി​ക​ളി​ൽ​നി​ന്ന്​ സ്വീ​ക​രി​ക്കു​ന്ന നി​ക്ഷേ​പം സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ന​ൽ​കു​ക​യും സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന്​ പ്ര​യാ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന ഏ​ജ​ൻ​സി ന​ൽ​കു​ന്ന തു​ക​യും സ​ർ​ക്കാ​ർ​വി​ഹി​ത​വും ചേ​ർ​ത്താ​കും ഗ​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ലാ​ഭം ന​ൽ​കു​ക. തൊ​ഴി​ലു​ട​മ​ക​ൾ​ക്കും സം​രം​ഭ​ക​ർ​ക്കും അ​വ​രു​െ​ട പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ​േവ​ണ്ടി നി​ക്ഷേ​പം ന​ട​ത്താം. ലാ​ഭ​വി​ഹി​ത​ത്തി​ന്​ അ​ർ​ഹ​ത തൊ​ഴി​ലാ​ളി​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും.

നി​ക്ഷേ​പം ഒ​രു​മി​ച്ച്​ ന​ട​ത്ത​ണം. പ്ര​വാ​സി ക്ഷേ​മ​ബോ​ർ​ഡും കി​ഫ്​​ബി​യും ചേ​ർ​ന്ന്​ ന​ട​പ്പാ​ക്കു​ന്ന ദീ​ർ​ഘ​കാ​ല​പ​ദ്ധ​തി​യു​ടെ വി​ജ്ഞാ​പ​നം വൈ​കാ​തെ ഉ​ണ്ടാ​കും. പ്ര​വാ​സി​ക​ൾ​ക്കും പ്ര​വാ​സം ക​ഴി​ഞ്ഞ്​ മ​ട​ങ്ങി വ​ന്ന​വ​ർ​ക്കും കേ​ര​ള​ത്തി​ന്​ പു​റ​ത്തു​ള്ള മ​ല​യാ​ളി​ക​ൾ​ക്കു​മാ​ണ്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ൻ ക​ഴി​യു​ക. നി​ക്ഷേ​പ​ക​​െൻറ മ​ര​ണം വ​രെ ലാ​ഭ​വി​ഹി​തം അ​േ​ദ്ദ​ഹ​ത്തി​ന്​ ല​ഭി​ക്കും. മ​ര​ണ​ശേ​ഷം പ​ങ്കാ​ളി​ക്ക്​​ ഇ​തേ സം​ഖ്യ ല​ഭി​ക്ക​​ും. ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​രി​ച്ചാ​ൽ ഇ​തേ തു​ക മൂ​ന്ന്​ മാ​സ​െ​ത്ത ലാ​ഭ​വി​ഹി​തം കൂ​ടി ചേ​ർ​ത്ത്​ മ​ക്ക​ൾ​ക്കോ നോ​മി​നി​ക്കോ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക്കോ ല​ഭി​ക്കും.

അ​തി​ന്​ ശേ​ഷം ലാ​ഭ​വി​ഹി​തം ഉ​ണ്ടാ​കി​ല്ല. നി​ക്ഷേ​പി​ച്ച വ്യ​ക്തി​ക്കോ അ​യാ​ളു​ടെ മ​ര​ണ​ശേ​ഷം ലാ​ഭ​വി​ഹി​തം ല​ഭി​ക്കു​ന്ന ആ​ൾ​േ​ക്കാ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പി​ന്മാ​റാ​നാ​കി​ല്ല. ലാ​ഭ​വി​ഹി​ത​വു​മാ​യി ജ​പ്​​തി​യോ മ​റ്റ്​​ നി​യ​മ​ന​ട​പ​ടി​ക​ളോ ബ​ന്ധ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsNON Profit ProjectKerala NRI Welfare Board
News Summary - NON Profit Project Kerala NRI Welfare Board -Kerala News
Next Story