വഖഫ് ബോർഡിലെ അമുസ്ലിം നിയമനം അംഗീകരിക്കാനാവില്ല -ജമാഅത്ത് ഫെഡറേഷൻ
text_fieldsകൊല്ലം: രണ്ട് അമുസ്ലിംകളെ വഖഫ് ബോർഡിൽ നിയമിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി ഭരണഘടന വിരുദ്ധവും ശരീഅത്ത് വിരുദ്ധവുമാണെന്നിരിക്കെ തീരുമാനം അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ തമിഴ്നാട് സർക്കാർ കാണിച്ച ജനാധിപത്യ മര്യാദയെങ്കിലും സർക്കാർ കാണിക്കണം.
സമുദായത്തിന്റെ ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെ നേരിൽ കണ്ടു ചർച്ച നടത്താനും യോഗം തീരുമാനിച്ചു. വർക്കിങ് പ്രസിഡന്റ് മുഹമ്മദ് സക്കീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുറഹ്മാൻ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

