Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരേഖകളിലൊതുങ്ങാത്ത...

രേഖകളിലൊതുങ്ങാത്ത ജീവിതങ്ങള്‍

text_fields
bookmark_border
രേഖകളിലൊതുങ്ങാത്ത ജീവിതങ്ങള്‍
cancel

കഴിഞ്ഞ ആഗസ്റ്റ് രണ്ടിന്  മലയാള ദിനപത്രങ്ങളുടെ തിരുവനന്തപുരം പ്രാദേശിക പേജില്‍ ‘ഇതര സംസ്ഥാന തൊഴിലാളിയുടെ സത്യസന്ധതക്ക് നാടിന്‍െറ ആദരം’ എന്ന ഒറ്റ കോളം വാര്‍ത്തയുണ്ടായിരുന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട്ട്, കളഞ്ഞുകിട്ടിയ 40,000 രൂപ തിരികെ നല്‍കിയ കൊല്‍ക്കത്തക്കാരനായ സദനെക്കുറിച്ച്.  ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂരത ആഘോഷിക്കപ്പെടുമ്പോള്‍ സദന്‍ കുറിയ കോളങ്ങളിലൊതുങ്ങേണ്ട ആളായി തീര്‍ന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രൂരതയുടെ പര്യായങ്ങളല്ളെന്നും നമ്മളെപ്പോലെ നല്ലതും ചീത്തയുമടങ്ങിയ ജനസമൂഹമാണ് അവരുമെന്നും ഇത് വ്യക്തമാക്കുന്നുണ്ട്. പശുക്കറവ മുതല്‍ പ്രകടനങ്ങള്‍ക്ക് ആള്‍ബലമൊരുക്കുന്നതുവരെയുള്ള ജോലികള്‍ക്കായി ഇവര്‍ നമുക്കൊപ്പം ഇടംകണ്ടത്തൊന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.

കണക്കില്ലൊന്നിനും

കേരളത്തിന്‍െറ സാമൂഹികജീവിതത്തിലും  തൊഴില്‍സംസ്കാരത്തിലും മറുനാടന്‍ തൊഴിലാളികള്‍ മുറിച്ചുമാറ്റാനാകാത്ത ശക്തിയായിക്കഴിഞ്ഞു.  എന്നാല്‍, സംസ്ഥാനത്തത്തെിയ ഇവരെക്കുറിച്ച്  തൊഴില്‍ വകുപ്പിനോ പൊലീസ്, സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കോ വ്യക്തമായ ഒരു കണക്കുമില്ല. കോഴിക്കോട് ജില്ലാ ലേബര്‍ ഓഫിസിലെ കണക്കുപ്രകാരം ജില്ലയിലുള്ള ഇതര സംസ്ഥാനക്കാരുടെ എണ്ണം 557 ആണ്. കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടവര്‍ 4700ഓളം പേരും.  എന്നാല്‍, യഥാര്‍ഥത്തില്‍ അഞ്ചുലക്ഷത്തോളം പേരാണ് ജില്ലയിലുള്ളത്.  ഇടുക്കി ജില്ലയില്‍ അരലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍, തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രണ്ടായിരത്തില്‍  താഴെ മാത്രം.
കൊല്ലത്ത് പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തൊഴിലാളികളുടെ വിരലടയാളം, ഫോട്ടോ, മറ്റു തിരിച്ചറിയല്‍ വിവരങ്ങള്‍ എന്നിവയുടെ ശേഖരണത്തിന് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അറുനൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലാ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന വെസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമുണ്ടെങ്കിലും 210 പേര്‍ മാത്രമാണ്  രജിസ്റ്റര്‍ ചെയ്തത്. ഇന്‍റര്‍സ്റ്റേറ്റ് മൈഗ്രന്‍റ് വര്‍ക്മെന്‍ ആക്ട് പ്രകാരം 2011 മുതല്‍ മലപ്പുറം ജില്ലയില്‍ തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1163 മാത്രമാണ്. തങ്ങളുടെ കീഴില്‍ തൊഴില്‍ ചെയ്യുന്നവരുടെ രജിസ്ട്രേഷന്‍ നടത്തേണ്ടത് തൊഴില്‍ ഉടമയാണ്.  തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം അതത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടാറില്ല. കണക്ക് നല്‍കുന്ന തൊഴിലുടമകളുടേതുതന്നെ ശരിയായ കണക്കല്ല എന്ന് അധികൃതര്‍ക്ക് വ്യക്തമാണെങ്കിലും കര്‍ശന നപടിയെടുക്കാന്‍ ആരും തയാറല്ല.

ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന പെരുമ്പാവൂരിലെ പൈ്ളവുഡ് ഫാക്ടറിയില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോള്‍
 


ആരോഗ്യം, പ്രതിസന്ധികള്‍

കേരളത്തിലത്തെുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ താമസം നഗരത്തിലെ ചേരിയോട് ചേര്‍ന്നായിരിക്കും. ആവശ്യത്തിന് ശുദ്ധവായുപോലും കിട്ടാത്ത ഇടുങ്ങിയ മുറികളില്‍ 20ഉം 30ഉം തൊഴിലാളികളാണ് താമസിക്കുന്നത്. തുറസ്സായ സ്ഥലങ്ങളിലാണ് മിക്കവാറും പേര്‍ ഭക്ഷണം പാകംചെയ്യുന്നതും മലമൂത്രവിസര്‍ജനം  നടത്തുന്നതും.  ശുചിത്വമില്ലായ്മയും വൃത്തിഹീനമായ സാഹചര്യത്തിലെ ഭക്ഷണം പാകംചെയ്യലും രോഗങ്ങള്‍ എളുപ്പത്തില്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നു. മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം കോളറ, മഞ്ഞപ്പിത്തം, ഡയറിയ, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ രോഗങ്ങളുടെ ഉറവിടമായി കണ്ടത്തെിയത് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന സാഹചര്യത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. കോളറ കണ്ടത്തെിയ കുറ്റിപ്പുറത്തെ ഹോട്ടലുകളില്‍ ഇതര സംസ്ഥാനക്കാര്‍ ജോലിക്കാരായി ഉണ്ട്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍  ഇവരില്‍നിന്നാണ് രോഗം പകര്‍ന്നതെന്നുള്ള നിഗമനത്തിലാണ് എത്തിയത്.

അടുത്ത കാലത്ത് ഇടുക്കി ജില്ലയില്‍ മലേറിയയും മന്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു.  വാത്തിക്കുടിയില്‍ ഷെഡുകളില്‍ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ എട്ടുപേര്‍ക്ക് മന്ത് കണ്ടത്തെി. വണ്ടിപ്പെരിയാറിലെ തോട്ടംമേഖലയില്‍ ഇതര സംസ്ഥാനക്കാരായ 67 കുട്ടികള്‍ക്ക് ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പും നല്‍കിയിട്ടില്ളെന്നും കണ്ടത്തെി.  ഇവരെല്ലാം  പലവിധ രോഗങ്ങള്‍ പിടിപെട്ടവരുമായിരുന്നു.
ഒരുവിധപ്പെട്ട രോഗങ്ങള്‍ക്കൊന്നും ഇക്കൂട്ടര്‍ ചികിത്സ തേടാറില്ല.  അത്ര അത്യാസന്ന നിലയിലായാല്‍ മാത്രമേ തൊഴിലുടമ ചികിത്സ അനുവദിക്കൂ. ആരോഗ്യസ്ഥിതി ഗുരുതരമായാല്‍ നിര്‍ബന്ധിച്ച് നാട്ടിലേക്ക് കയറ്റിവിടുകയോ മറ്റൊരു തൊഴില്‍സ്ഥലത്തേക്ക് മാറ്റിയശേഷം അവിടെനിന്ന് പകരക്കാരെ കൊണ്ടുവരുകയോ ചെയ്യും. ഹിന്ദി അറിയാവുന്നവരെക്കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യവകുപ്പ് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ പങ്കെടുക്കാനും തൊഴിലുടമ കനിയണം.  ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യസുരക്ഷക്കായി നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ഇടുക്കിയിലെ ആരോഗ്യവകുപ്പ് ഏതാനും വര്‍ഷം മുമ്പ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

ക്ഷേമപദ്ധതിയുണ്ട്, നോക്കുകുത്തിയായി

ഇതര സംസ്ഥാനക്കാര്‍ക്കായി 2006ല്‍ ഏര്‍പ്പെടുത്തിയ ക്ഷേമപദ്ധതി ജീവനറ്റ നിലയിലാണ്.  അന്ന് 10 കോടി രൂപ നിക്ഷേപിച്ചത് ഇന്ന് പലിശയടക്കം 13 കോടി രൂപയായി പെരുകിയതല്ലാതെ ആര്‍ക്കും ഗുണമുണ്ടായിട്ടില്ല. ചികിത്സാ ധനസഹായവും മരണാനന്തര സഹായവുമടക്കമാണുള്ളത്.  അംഗത്വമെടുത്തത് 51,000 പേര്‍ മാത്രം.  വര്‍ഷം 30 രൂപ അംഗത്വവിഹിതം നല്‍കി 18നും 60 വയസ്സിനും മധ്യേയുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ ചേരാം. അറിവില്ലായ്മയും തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും മുന്‍കൈയെടുക്കാത്തതുമാണ് പ്രവര്‍ത്തനം പാളംതെറ്റാന്‍ കാരണം. തൊഴിലാളികളുടെ സ്ഥിരതയില്ലായ്മയും രജിസ്ട്രേഷനെ ബാധിക്കുന്നു. അംഗത്വം നിലവിലിരിക്കെ തൊഴിലാളി  മരിച്ചാല്‍ 50,000 രൂപ ആശ്രിതര്‍ക്ക് ലഭിക്കും.  മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള സഹായവും നല്‍കും. രോഗം മൂലം അവശതയിലായവര്‍ക്കും  ജോലിക്കിടെ പരിക്കേറ്റവര്‍ക്കും 10,000 രൂപ ലഭിക്കും. വിദ്യാഭ്യാസ ഗ്രാന്‍റിനും വ്യവസ്ഥയുണ്ട്.  ഇത്രയധികം ആനുകൂല്യങ്ങള്‍ ക്ഷേമനിധി ഉറപ്പുനല്‍കുന്നുവെങ്കിലും 95 ശതമാനവും ഇന്നും പദ്ധതിക്ക് പുറത്താണ്. തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിക്കാതെ പണിയെടുപ്പിക്കുന്നവരില്‍നിന്ന് 5000 രൂപ വരെ പിഴ ഈടാക്കാനുള്ള നിയമത്തിന് ആലോചനയുണ്ടായിരുന്നെങ്കിലും  നടന്നില്ല. നിയമം അനുസരിച്ച് കേരളത്തിലത്തെുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. തിരിച്ചറിയല്‍ കാര്‍ഡും നല്‍കണം. പരിശോധനയില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവരെ കണ്ടത്തെിയാല്‍ കരാറുകാരന്‍ പിഴയടക്കേണ്ടിവരും. വീടുകളിലെ പണികള്‍ക്ക് നിര്‍ത്തുന്നവര്‍ രജിസ്റ്റര്‍ ചെയ്യാത്തവരാണെന്ന് കണ്ടത്തെിയാല്‍ വീട്ടുടമ പിഴ നല്‍കണം. എന്നാല്‍, ഇതും പ്രാവര്‍ത്തികമായില്ല.

‘ഭായി ഊര്’ എന്ന പെരുമ്പാവൂര്‍

കേരളത്തിലെ ‘ഭായി ഊര്’ ആയി മാറിയ പെരുമ്പാവൂരില്‍ ഞായറാഴ്ച ചെന്നുപെടുന്നവര്‍ അദ്ഭുതപ്പെട്ടുപോകും; താന്‍ കേരളത്തില്‍തന്നെയാണോ നില്‍ക്കുന്നതെന്ന്. റോഡിലും കടകളിലും മറുനാട്ടുകാര്‍. ഒരുലക്ഷത്തിലധികം മറുനാടന്‍ തൊഴിലാളികള്‍ ഈ പ്രദേശത്തുണ്ടെന്നാണ് ഏകദേശ കണക്ക്.  ഞായറാഴ്ചകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ‘ഭായി ബസാര്‍’ എന്ന മാര്‍ക്കറ്റുണ്ട്. ഉത്തരേന്ത്യന്‍ വിഭവങ്ങളുള്ള ഭക്ഷണശാലകള്‍, മസാലകള്‍, കടുകെണ്ണ മുതല്‍ സോയാബീന്‍ വരെയുള്ള വസ്തുക്കള്‍,  വിലക്കുറവുള്ള വസ്ത്രങ്ങള്‍, വിവിധ ഭാഷകളിലുള്ള സിനിമാ സീഡികള്‍, ഹിന്ദി സിനിമാ മാസികകള്‍ തുടങ്ങിയവയൊക്കെയാണ് ഇവിടെ വിറ്റുപോകുന്നത്.  

പെരുമ്പാവൂരിലെ പുസ്തകക്കടകളില്‍ ഒറിയ മാഗസിനായ സമയ്, അസമീസ് മാസികകളായ പ്രിയസഖി, വിസ്മയ്, മറ്റ് ഉത്തരേന്ത്യന്‍ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങളായ സരസലിന്‍, ഗൃഹശോഭ, മുക്തസ, സുമന്‍ സരള്‍, മനോഹര്‍, കഹാനി, സത്യസ്ത തുടങ്ങിയവക്കൊക്കെ ആവശ്യക്കാര്‍ ഏറെയാണ്.  സിനിമാ തിയറ്ററുകളില്‍ ഞായറാഴ്ചകളില്‍ ബംഗാളി, ഒറിയ, അസമീസ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്.  ‘ഭായി ഊരി’ല്‍  ഹിന്ദിക്ക് പുറമെ ബംഗാളി, ഒറിയ, അസമീസ് ഭാഷകളും ബസുകളുടെ ബോര്‍ഡുകളില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ചര്‍ച്ചില്‍ മറുനാടന്‍ ഭാഷകളില്‍ പ്രാര്‍ഥനകളും പ്രഭാഷണങ്ങളും നടക്കും. റമദാനില്‍ ഈ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇമാമുമാര്‍ നമസ്കാരത്തിന് നേതൃത്വം നല്‍കാനുമത്തെും.

പെരുമ്പാവൂരില്‍ ഏറ്റവും വേഗത്തില്‍ തഴച്ചുവളരുന്ന വ്യാപാരം മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ടതാണ്. മറുനാടന്‍ തൊഴിലാളികള്‍ക്ക് ശരീരത്തിലെ ഒരവയവംപോലെയാണ് മൊബൈല്‍ ഫോണുകള്‍.  എവിടെയൊക്കെ ജോലിസാധ്യതയുണ്ടെന്ന് അറിയല്‍, പാട്ടുകേള്‍ക്കല്‍, സിനിമ കാണല്‍ മാത്രമല്ല, നാട്ടിലേക്ക് പണമയക്കല്‍പോലും മൊബൈല്‍ ഫോണ്‍ വഴിയാണ്.  പെരുമ്പാവൂരില്‍ നൂറുകണക്കിന് പൈ്ളവുഡ് ഫാക്ടറികളും മരമില്ലുകളുമാണുള്ളത്. ഇവിടെ ജോലി ചെയ്യുന്നവരില്‍ അധികവും മറുനാടന്‍ തൊഴിലാളികളുമാണ്.

(അവസാനിച്ചു)

തയാറാക്കിയത്: എം.കെ.എം. ജാഫര്‍, സി.കെ.എ. ജബ്ബാര്‍, പി.പി. കബീര്‍, കെ.എം. റഷീദ്, കെ.പി. യാസിര്‍, ഷെബിന്‍ മെഹബൂബ്, ബിജു ചന്ദ്രശേഖര്‍, എം. ഷിബു, എസ്. ഷാജിലാല്‍. ഏകോപനം: കെ.ആര്‍. രേഖ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:non keralites labourers
News Summary - non keralites labourers
Next Story