തിരുവനന്തപുരം: സർക്കാറിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന നിയമസഭ സമ്മേളനത്തിൽ രണ്ട് അംഗങ്ങൾ പങ്കെടുക്കില്ല. ഭരണപക്ഷ എം.എൽ.എ വി.എസ്. അച്യുതാനന്ദൻ, പ്രതിപക്ഷ എം.എൽ.എ സി.എഫ് തോമസ് എന്നിവരാണ് ഹാജരാകാത്തത്. അനാരോഗ്യത്തെ തുടർന്നാണ് ഇവർ വിട്ടുനിൽക്കുന്നത്.
അതേസമയം, കേരള കോൺഗ്രസ് ജോസ് വിഭാഗം എം.എൽ.എമാർ സഭയിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. എം. ജയരാജും റോഷി അഗസ്റ്റിനും ആണ് വിട്ടുനിൽക്കുന്നത്.
പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പി അംഗം ഒ. രാജഗോപാൽ പിന്തുണക്കും. എന്നാൽ, രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആർക്കും രാജഗോപാൽ വോട്ട് ചെയ്യില്ല.
അവിശ്വാസത്തെ പിന്തുണക്കണോ വേണ്ടയോ എന്ന് പൊതുസ്ഥിതി നോക്കി തീരുമാനിക്കുമെന്ന് പി.സി. ജോർജ് എം.എൽ.എ വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും വോട്ട് ചെയ്യില്ലെന്നും ജോർജ് പറഞ്ഞു.