മുദ്രാവാക്യം വിളിച്ചു; വനിതകൾ ഉൾപ്പെടെ എൻ.ജി.ഒ അസോ. നേതാക്കൾക്കെതിരെ ജാമ്യമില്ലാ കേസ്
text_fieldsതിരുവനന്തപുരം: ഗ്രാമവികസന വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനും ചട്ടലംഘനങ്ങൾക്കുമെതിരെ ഗ്രാമവികസന കമീഷണറേറ്റിൽ പ്രതിഷേധ പ്രകടനം നടത്തിയ വനിതകൾ ഉൾപ്പെടെ എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾക്കെതിരെ കേസ്. സംസ്ഥാന പ് രസിഡൻറ് ചവറ ജയകുമാർ, വൈസ് പ്രസിഡൻറ് എ.എം. ജാഫർഖാൻ, ഉൾപ്പെടെ 11 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തത്.
ഫെബ്രുവരിയിൽ അപേക്ഷ ക്ഷണിച്ച പൊതുസ്ഥലംമാറ്റത്തിന് ആഗസ്റ്റിലും ഉത്തരവ് ഇറങ്ങാത്തതിലും ഉത്തരവുകളിലെ മാനദണ്ഡ ലംഘനം ചൂണ്ടിക്കാട്ടിയുമാണ് അസോസിയേഷൻ പ്രതിഷേധിച്ചത്. മൂന്ന് വർഷമായി പൊതുസ്ഥലംമാറ്റങ്ങളുടെ മാനദണ്ഡം ലംഘിച്ച്, മന്ത്രി ഓഫിസും ഇടത് സംഘനകളും കൊടുക്കുന്ന ലിസ്റ്റിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവുകൾ നൽകുന്നതെന്ന് സമരക്കാർ ആരോപിച്ചു.
പ്രതിഷേധിച്ച വനിതകൾ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഗ്രാമവികസന കമീഷണർ തന്നെയാണ് കേസ് നൽകിയത്. ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി എടുക്കാനും ട്രാൻസ്ഫർ ചെയ്യാനും നീക്കമുണ്ട്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
