Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹന ഉടമസ്ഥതക്ക്​...

വാഹന ഉടമസ്ഥതക്ക്​ നോമിനി: അവകാശത്തർക്കങ്ങൾ കുറക്കും, സങ്കീർണതകളും

text_fields
bookmark_border
first carmaker in India to offer lifetime warranty on original parts
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന ഉ​ട​മ​സ്ഥ​ത​യി​ൽ നോ​മി​നി​യെ (തു​ട​ർ അ​വ​കാ​ശി) ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം അ​വ​കാ​ശ​ത്ത​ർ​ക്ക​ങ്ങ​ളും സ​ങ്കീ​ർ​ണ​ത​ക​ളും കു​റ​ക്കും.

നി​ല​വി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കും പു​തു​താ​യി വാ​ങ്ങു​ന്ന​വ​ക്കും നോ​മി​നി​യെ നി​യോ​ഗി​ക്കാ​ൻ പ​രി​വാ​ഹ​ൻ പോ​ർ​ട്ട​ലി​ലാ​ണ്​ ക്ര​മീ​ക​ര​ണം. ഉ​ട​മ മ​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള അ​വ​കാ​ശ​ത്ത​ർ​ക്ക​ങ്ങ​ളും വി​ൽ​പ​ന ഘ​ട്ട​ത്തി​ലെ സ​ാ​േ​ങ്ക​തി​ക പ്ര​ശ്​​ന​ങ്ങ​ളും ഇ​തി​ലൂ​ടെ ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. പ​രി​വാ​ഹ​ൻ പോ​ർ​ട്ട​ലി​ൽ സ്വ​ന്തം മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​ൾ​ക്കൊ​ള്ളി​ച്ച​വ​ർ​േ​ക്ക​ തു​ട​ർ അ​വ​കാ​ശി​യെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ സാ​ധി​ക്കൂ. നി​ല​വി​ൽ ഉ​ട​മ മ​രി​ച്ചാ​ല്‍ അ​വ​കാ​ശി​ക​ളു​ടെ​യെ​ല്ലാം വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ് ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന​ത്. അ​വ​കാ​ശി​ക​ള്‍ ത​മ്മി​ല്‍ സ​മ​വാ​യം ഉ​ണ്ടാ​യെ​ങ്കി​ലേ ഇ​തു സാ​ധി​ക്കൂ. അ​വ​കാ​ശ​ത്ത​ര്‍ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ഓ​ഫി​സു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

പ​രി​വാ​ഹ​ൻ പോ​ർ​ട്ട​ലി​ൽ എ​ൻ​ജി​ന്‍, ഷാ​സി ന​മ്പ​റു​ക​ള്‍ക്കൊ​പ്പം ര​ജി​സ്‌​ട്രേ​ഷ​ന്‍ തീ​യ​തി​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​ലാ​വ​ധി​യു​മ​ട​ക്കം ന​ൽ​കി​യാ​ണ്​​ നോ​മി​നി​യു​ടെ പേ​രും ഉ​ട​മ​യു​മാ​യു​ള്ള ബ​ന്ധ​വും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. ര​ജി​സ്‌​ട്രേ​ഷ​ന്‍ രേ​ഖ​ക​ളി​ല്‍ ഉ​ട​മ​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടു​ക​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​ത്വം ന​ല്‍കും.

Show Full Article
TAGS:Vehicle ownership 
News Summary - Nominee for Vehicle Ownership: Reduces Rights Disputes and Complications
Next Story