കോട്ടയത്ത് അനശ്ചിതത്വം: പത്രിക സമർപ്പണം തുടങ്ങിയിട്ടും സീറ്റ് വിഭജനം പൂർത്തിയാക്കാനാകാതെ മുന്നണികൾ
text_fieldsകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിെൻറ പത്രിക സമർപ്പണം ആരംഭിച്ചെങ്കിലും സീറ്റ് വിഭജന ചർച്ച ഇനിയും പൂർത്തിയാക്കാൻ കഴിയാതെ മുന്നണികൾ. ഗ്രാമ-േബ്ലാക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ജില്ല പഞ്ചായത്തിലുമെല്ലാം പ്രതിസന്ധി രൂക്ഷമാണ്. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും അഭിമുഖീകരിക്കുന്നത് ഒരേ പ്രതിസന്ധി.
ജില്ല പഞ്ചായത്തിൽ സീറ്റ് വിഭജനം ആദ്യംപൂർത്തിയാക്കിയതിെൻറ ക്രെഡിറ്റ് യു.ഡി.എഫിനായിരുന്നെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിെൻറ സമ്മർദത്തിന് വഴങ്ങി അവർക്ക് കൂടുതൽ സീറ്റുകളനുവദിച്ചതും മുസ്ലിം ലീഗ് അഞ്ചിടത്ത് ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചതും യു.ഡി.എഫിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.
മത്സരവുമായി മുന്നോട്ടുപോകാൻ ലീഗ് ജില്ല നേതൃത്വത്തിന് സംസ്ഥാന നേതൃത്വം അനുമതി നൽകിയതും തിരിച്ചടിയാകും. ലീഗിെൻറ സ്വാധീന മേഖലകളിൽ അടുത്ത ദിവസം പത്രിക നൽകുമെന്ന് ജില്ല ലീഗ് നേതാക്കൾ അറിയിച്ചു. ഇതോടൊപ്പം ഏതാനും ഗ്രാമ-േബ്ലാക്ക് പഞ്ചായത്തുകളിലും ലീഗ് മത്സരിച്ചേക്കും.
ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന മാരത്തൺ ചർച്ചകളും ഫലം കാണുന്നില്ല. ഉഭയകക്ഷി ചർച്ചയും പരാജയമാണ്. ജോസഫ് വിഭാഗത്തിന് ഒമ്പത് സീറ്റ് നൽകിയതാണ് കോൺഗ്രസിലെ പ്രബല വിഭാഗത്തെ ചൊടിപ്പിച്ചത്. യൂത്ത് കോൺഗ്രസും കടുത്ത പ്രതിഷേധത്തിലാണ്. ജില്ല പഞ്ചായത്തിലടക്കം യൂത്ത് കോൺഗ്രസിന് 15 ശതമാനം സംവരണം വേണമെന്ന ആവശ്യം നിലനിൽക്കെയാണ് 22 ൽ ഒമ്പതെണ്ണവും ജോസഫിന് നൽകിയത്. ജയസാധ്യതയുള്ള കൂടുതൽ സീറ്റുകളും ജോസഫിെൻറ കൈകളിലാണ്.
ഇതിൽ ചിലത് കോൺഗ്രസിന് വിട്ടുകൊടുക്കുമെന്ന പ്രചാരണം ജോസഫ് പക്ഷം തള്ളിയിട്ടുണ്ട്. കോൺഗ്രസ്-എ വിഭാഗത്തിന് മേൽകൈയുള്ള കോട്ടയത്ത് െഎ വിഭാഗം അവഗണിക്കപ്പെടുന്നതായുള്ള പരാതികൾക്കിടെയാണ് ജോസഫിന് ഒമ്പത് സീറ്റ് നൽകിയത്. വൈക്കം കോൺഗ്രസിന് വിട്ടുകൊടുക്കാൻ ജോസഫിൽ ധാരണയായിട്ടുണ്ട്. മുസ്ലിം ലീഗിന് സീറ്റ് നൽകുന്നതിനോടും യൂത്ത് കോൺഗ്രസിന് എതിർപ്പുണ്ട്.
മുമ്പ് ആദ്യം ചർച്ചകൾ പൂർത്തിയാക്കി പ്രചാരണം നടത്തുന്നത് ഇടതുമുന്നണി ആയിരുന്നെങ്കിൽ ഇത്തവണ ജോസ് വിഭാഗത്തിെൻറ അവകാശ വാദങ്ങൾ സി.പി.എമ്മിെനയും വലക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റെങ്കിലും കിട്ടണമെന്നാണ് ജോസ് പക്ഷത്തിെൻറ ആവശ്യം. സി.പി.എം ഒമ്പത് സീറ്റ് വരെ ഉറപ്പ് പറയുന്നു. എന്നാൽ, ജോസ് പക്ഷം ഇനിയും അടുത്തിട്ടില്ല. സി.പി.ഐയും ഉടക്കിലാണ്. ജോസ് പക്ഷത്തിന് അധിക സീറ്റ് വിട്ടുകൊടുക്കാൻ സി.പി.ഐയും ഒരുക്കമല്ല. 2010 ൽ സി.പി.ഐ ആറുസീറ്റിലും കഴിഞ്ഞ തവണ അഞ്ചുസീറ്റിലും മത്സരിച്ചിരുന്നു. ഒാരോ തെരഞ്ഞെടുപ്പിലും സീറ്റിെൻറ എണ്ണം കുറക്കാൻ കഴിയിെല്ലന്ന് സി.പി.ഐ പറയുന്നു. ജില്ല പഞ്ചായത്തിൽ ഇടതുമുന്നണി എൻ.സി.പിക്ക് സീറ്റ് നൽകില്ല.
അതും അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് ആണ് ബി.ജെ.പിക്ക് തലവേദന. ബി.ഡി.ജെ.എസിന് കൂടുതൽ സീറ്റ് വേണമെന്നാണ് ആവശ്യം. എന്നാൽ, ഇതിന് ബി.ജെ.പി തയാറല്ല. പ്രതിസന്ധിക്ക് ഇന്ന് പരിഹാരമാകുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.