Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള വി.സി നിയമന കമ്മിറ്റി: സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണമെന്ന് ഗവർണർ

text_fields
bookmark_border
കേരള വി.സി നിയമന കമ്മിറ്റി: സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണമെന്ന് ഗവർണർ
cancel

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമന കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നു തന്നെ നിർദേശിക്കണമെന്ന് ഗവർണർ. വി.സിക്ക് അയച്ച കത്തിലാണ് ഗവർണർ ഈ ആവശ്യമുന്നയിച്ചത്. വി.സി മഹാദേവൻ പിള്ളയുടെ കാലാവധി അടുത്ത മാസം 24ന് അവസാനിക്കാനിരിക്കുകയാണ്. അതിനിടെയാണ് നിയമസഭ ബില്ല് പാസാക്കി ഒപ്പിടാനായി ഗവർണർക്ക് സമർപ്പിച്ചത്. വി.സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കുന്നതാണ് ബില്ല്.

ഇത് പരിഗണിക്കാതെയാണ് ഗവർണർ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഇന്ന് തന്നെ സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രതിനിധിയെ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സർവകലാശാല അധികൃതർ. ഈ സാഹചര്യത്തിൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nominate Senate representative to the Kerala University VC appointment committee today -Governor
Next Story