നോമ്പുകഞ്ഞി ഇല്ലാതെ റമദാൻകാലം
text_fieldsപത്തനാപുരം: ലോക്ഡൗൺ കാരണം പള്ളിയിലെ നോമ്പുകഞ്ഞി വിതരണവും പ്രതിസന്ധിയിലായി. പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രാദേശികമായും കഞ്ഞിവിതരണം സാധ്യമാകുന്നില്ല. റമദാന്‍മാസത്തിൽ പള്ളികളിൽ ഉണ്ടാക്കുന്ന നോമ്പുകഞ്ഞിയുടെ രുചി നുകരാൻ ജാതിമതഭേദെമന്യേ നിരവധിയാളുകളാണ് എത്തിയിരുന്നത്.
വിശ്വസികള്‍ക്ക് നോമ്പുകാലത്തെ ഔഷധക്കൂട്ട് കൂടിയാണ് കഞ്ഞി. വൈകുന്നേരം നോമ്പ് അവസാനിപ്പിച്ച ശേഷം പ്രാർഥന കഴിഞ്ഞാണ് നോമ്പുകഞ്ഞി കഴിക്കുന്നത്. അങ്ങാടിക്കൂട്ടുകളും ധാന്യങ്ങളും പയറുവര്‍ഗങ്ങളും ചേര്‍ത്താണ് കഞ്ഞി തയാറാക്കുന്നത്. നൂറുകണക്കിനാളുകളാണ് കഞ്ഞി വാങ്ങാനായി പള്ളികളിൽ എത്തുന്നത്. കറുവപ്പട്ട, ഗ്രാമ്പൂ, എലയ്ക്കാ, ചുക്ക്, ആശാളി തുടങ്ങി വിവിധങ്ങളായ അങ്ങാടിക്കൂട്ടുകളും ചേർത്താണ് കഞ്ഞി തയാറാക്കുന്നത്.
ചിലയിടങ്ങളില്‍ കഞ്ഞിക്ക് ഒപ്പം പയറും കടലയും ഒക്കെ ഒരുക്കുന്നുണ്ട്. അങ്ങാടിക്കൂട്ടുകള്‍ ഉപയോഗിക്കുന്നതിനാല്‍തന്നെ എറെ ഔഷധഗുണമാണ് കഞ്ഞിക്കുള്ളത്. കോവിഡിെൻറ പശ്ചാത്തലത്തിൽ, പള്ളികളില്‍ മാത്രം തയാറാക്കിയിരുന്ന കഞ്ഞി ഇപ്പോള്‍ വീടുകളിലും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
