Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹാനുഭൂതിയുടെ...

സഹാനുഭൂതിയുടെ നോമ്പുകാലം

text_fields
bookmark_border
ramadan-17520.jpg
cancel

വെള്ളിമാടുകുന്ന്​: വള്ളത്ത്​ ചേന്ദംകണ്ടി ജമീലക്ക്​ 76 വയസ്സിനിടക്കുള്ള റമദാൻ ഒാർമകൾ ഏറെയാണ്​. പ്രദേശത്തെ അറിയപ്പെടുന്ന ജന്മിയുടെ മകൾ, ആഘോഷങ്ങൾക്കൊന്നും കുറവുവരുത്താതെ കെ​േങ്കമമാക്കാൻ മനസ്സുള്ള ഉപ്പയും ഉമ്മയും. 

കോഴിക്കോട്​ പണിക്കർ റോഡിലെ എളമ്പിലാട്ട്​  സൈക്കിൾ മമ്മുവി​െൻയും ആസറാബിയുടെയും മകളാണ്​ ജമീല​. പ്രദേശത്ത്​ സൈക്കിൾ  ആദ്യം വാങ്ങിയ ആൾ എന്നനിലക്കായിരുന്നു പിതാവ്​ സൈക്കിൾ മമ്മു എന്നറിയപ്പെട്ടത്​. പൗരപ്രമുഖനും നാട്ടുമധ്യസ്ഥനുമായ മമ്മുവി​​െൻറ വീട്ടിൽ നോമ്പുകാലത്ത്​ സ്​ത്രീകൾക്ക്​ മാത്രമായി തറാവീഹ്​ നമസ്​കാരം നടത്തിയിരുന്നത്​ അക്കാലത്ത്​ ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു. പ്രദേശത്തുനിന്ന്​ ഏറെപേർ നമസ്​കാരത്തിനെത്തിയിരുന്നു. 13ാം വയസ്സിലായിരുന്നു ജമീലയുടെ വിവാഹം. വിവാഹശേഷം​​  ഭർത്താവ്​  ഹസൻകോയയായിരുന്നു നമസ്​കാരത്തിന്​ ​േനതൃത്വം കൊടുക്കുക. 

​ദാനധർമങ്ങളിൽ നിറഞ്ഞുനിന്നതിനാൽ പ്രദേശത്ത്​​ ആസറാബിയെ അറിയാത്ത ആളുകൾ കുറവായിരുന്നു. വിധവക​െള വിളിച്ച്​ ​േനാമ്പുതുറപ്പിക്കുന്നതായിരുന്നു ഉമ്മക്ക്​  ഏറ്റവും സന്തോഷം നൽകിയ കാര്യമെന്ന്​ ജമീല ഒാർക്കുന്നു. സ്​ത്രീകൾ പ്രാർഥിച്ചു മടങ്ങുന്നത്​ ഉമ്മക്ക് വലിയ കാര്യമായിരുന്നു. പ്രദേശത്തെ പാവപ്പെട്ടവരായവർക്ക്​ ഏറെ കരുതൽ കിട്ടിയ കാലമായിരുന്നു റമദാൻ.അന്ന്​ മെച്ചപ്പെട്ട നിലയിലായിരുന്നതിനാൽ ത​​െൻറ കുടുംബവും ഏറെ സഹായങ്ങൾ ചെയ്​തിരു​െന്നന്ന്​ ജമീല പറയുന്നു. 

ജമീല
 

നോമ്പുകാലത്ത്​  ചാക്കിൽനിന്ന്​ അരി കോരി തുണിയിൽ കെട്ടി സമീപത്തെ വീടുകളിൽ വിതരണംചെയ്യുന്നതിന് ജമീലയെയാണ്​ ആസറാബി​ നിയോഗിക്കുക. അരിയോടൊപ്പം തേങ്ങയും മുളകും ഉണ്ടാകും. ​േനാമ്പി​​െൻറ 27ാംദിവസം വീട്ടിൽ വിശാലമായ ​േനാമ്പുതുറയാണ്​. പെണ്ണുങ്ങളൊന്നും പരിഷ്​കാരികളായിട്ടില്ലാത്ത അക്കാലത്ത്​ വീട്ടിലെ ​േനാമ്പുതുറക്ക്,​ സമീപത്തെ മുപ്പതിലധികം സ്​ത്രീകൾ ഉണ്ടാകും. പത്തിരിയും ഇറച്ചിക്കൂട്ടാനും പ്രധാനം. ഇന്നത്തെപ്പോലെ ഒന്നും അനാവശ്യമായി ഉണ്ടായിരുന്നില്ല.  

ജാതിയും മതവുമൊന്നും നോക്കാതെയാണ്​ ആളുകളെ ക്ഷണിക്കുന്നത്​. ദാനത്തിൽ സ​േന്താഷം കണ്ടെത്തിയ​ ഉമ്മയും ഉപ്പയും നാലേക്കറോളം ഭൂമി പാവപ്പെട്ടവർക്ക്​ കൊടുത്തു. ​േനാമ്പുതുറക്ക്​ ഏറെ ആളുകളുണ്ടാകുന്നതിനാൽ ത​​െൻറ ചെറിയ ആറു മക്കളെ​ അടുത്തുള്ള വീട്ടുകാർ കൊണ്ടുപോയി കളിപ്പിക്കുമായിരു​െന്നന്ന്​ ജമീല പറയുന്നു. വിശക്കുന്നവർക്ക്​ കയറിവരാൻ ​േതാന്നിപ്പിക്കുന്ന പെരുമാറ്റമായിരുന്നു ഇൗ കുടുംബത്തി​​​േൻറതെന്നാണ്​ പൊതുവെ അഭിപ്രായം. ​ഡ്രഗ്​ ഇൻസ്​പെക്​ടേഴ്​സ്​ ഒാഫിസിലെ ക്ലർക്കായിരുന്നു ഭർത്താവ്​ പരേതനായ ഹസൻകോയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan 2020Nomborma
News Summary - nomborma
Next Story