Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോ​യ​ൽ കൊ​ല​ക്കേ​സ്:...

നോ​യ​ൽ കൊ​ല​ക്കേ​സ്: അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

text_fields
bookmark_border
Noel murder case
cancel
camera_alt

അസീസ്, ഷമീർ, സിനാജ്, സുധീർ, ഷാജി

കോ​ട്ട​യം: ചെ​മ്പ് സ്വ​ദേ​ശി നോ​യ​ലി​നെ (23) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളെ ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ വീ​തം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. ഒ​ന്നാം പ്ര​തി വ​ട​ക്കേ മു​റി ഇ​രു​മ്പു​ഴി​ക്ക​ര​ക​ര​യി​ൽ ഓ​ണാ​ട്ടു​ത​റ​യി​ൽ ഷ​മീ​ർ (45), സ​ഹോ​ദ​ര​നും ര​ണ്ടാം പ്ര​തി​യു​മാ​യ സി​നാ​ജ് (44), ഇ​വ​രു​ടെ പി​താ​വും മൂ​ന്നാം പ്ര​തി​യു​മാ​യ അ​ബ്ദു​ൽ അ​സീ​സ് (64), അ​ഞ്ചാം​പ്ര​തി വ​ട​ക്കേ​മു​റി പ​ടി​ഞ്ഞാ​റെ മു​റി ക​ര​യി​ൽ പ​ള്ള​ത്ത് സു​ധീ​ർ (സു​ബി-47), ആ​റാം പ്ര​തി വ​ട​ക്കേ​മു​റി ഇ​രു​മ്പു​ഴി​ക്ക​ര ഇ​ന്നാം തു​രു​ത്തി​ൽ ഷാ​ജി (54) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്ജി വി. ​സ​തീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽ​നി​ന്ന്​ ര​ണ്ടു​ല​ക്ഷം രൂ​പ നോ​യ​ലി​ന്റെ കു​ടും​ബ​ത്തി​നും 50,000 രൂ​പ നോ​ബി​ളി​നും ന​ൽ​ക​ണം.

മ​റ്റ് പ്ര​തി​ക​ളാ​യ മ​ജീ​ദ്, മാ​ത്യു, അ​നൂ​പ്, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​രെ വെ​റു​തെ വി​ട്ടു. വി​ചാ​ര​ണ വേ​ള​യി​ൽ കൂ​റു​മാ​റി​യ നാ​ല് സാ​ക്ഷി​ക​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മം 193 വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ഉ​ത്ത​ര​വാ​യി. 2012 മാ​ർ​ച്ച് 16ന്​ ​രാ​വി​ലെ 10.20ന്​ ​വൈ​ക്ക​ത്തെ ജ്യോ​തി ഓ​യി​ൽ സ്​​റ്റോ​ഴ്​​സ് എ​ന്ന പെ​ട്രോ​ൾ പ​മ്പി​ൽ ഇ​ന്ധ​നം നി​റ​ക്കാ​ൻ പ്രി​യ​ദ​ർ​ശി​നി ബ​സു​മാ​യി എ​ത്തി​യ ഡ്രൈ​വ​ർ നോ​ബി​ളി​നെ മൂ​ന്നാം പ്ര​തി അ​സീ​സ് ബ​സ് ബൈ​ക്കി​ൽ ത​ട്ടി എ​ന്നു പ​റ​ഞ്ഞ് മ​ർ​ദ്ദി​ച്ചു. തു​ട​ർ​ന്ന് അ​സീ​സ് ത​ന്റെ മ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും കൂ​ട്ടി എ​ത്തി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന ബ​സ് വ​ഴി ത​ട​ഞ്ഞ് നോ​ബി​ളി​നെ മ​ർ​ദി​ച്ചു.

പ​രി​ക്കേ​റ്റ ഇ​യാ​ളെ വൈ​ക്കം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ്ര​തി​ക​ൾ അ​വി​ടെ​യു​മെ​ത്തി. നോ​ബി​ളി​നെ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ നോ​യ​ലി​നെ​യും ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ലി​ട്ട് മ​ർ​ദ്ദി​ച്ചു. പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ട്ടോ​യി​ൽ ര​ക്ഷ​പെ​ട്ട് മു​റി​ഞ്ഞ​പു​ഴ​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം പ്രാ​പി​ച്ച​പ്പോ​ൾ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പി​ന്തു​ട​ർ​ന്നെ​ത്തി. ര​ക്ഷ​പ്പെ​ടാ​ൻ നോ​ബി​ളും നോ​യ​ലും മു​റി​ഞ്ഞ​പു​ഴ​യാ​റ്റി​ൽ ചാ​ടി നീ​ന്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ല്ലെ​റി​ഞ്ഞും വ​ടി​വാ​ൾ ഓ​ങ്ങി ഭ​യ​പ്പെ​ടു​ത്തി​യും ക​ര​യി​ലേ​ക്ക​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. നീ​ന്തി കു​ഴ​ഞ്ഞ നോ​യ​ൽ വെ​ള്ള​ത്തി​ൽ താ​ഴ്​​ന്ന്​ മ​രി​ക്കു​ക​യാ​യി​രു​ന്നു.

വൈ​ക്കം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന കെ.​എ​സ്. ബേ​ബി​യാ​ണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ 49 സാ​ക്ഷി​ക​ളെ​യും 72 പ്ര​മാ​ണ​ങ്ങ​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ പി. ​വി​നോ​ദ്ജി, ഗി​രി​ജ ബി​ജു എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentMurder NewsMurder Case
News Summary - Noel murder case Five accused get seven years rigorous imprisonment and fine
Next Story