ജന്മദിനത്തിൽ ഇഷ്ടവസ്ത്രങ്ങൾ ധരിച്ചോളൂ; ടീച്ചറിനി വഴക്കുപറയില്ല
text_fieldsകുഴൽമന്ദം: ഇനി ആരെയും ഭയക്കാതെ ഇഷ്ടമുള്ള വസ്ത്രധാരണത്തിൽ കുട്ടികൾക്ക് വിദ്യാല യത്തിൽ ചെല്ലാം. പൊതുവിദ്യാഭ്യാസ വകുപ്പാണ് ജന്മദിനത്തിൽ ഇഷ്ട വസ്ത്രം ധരിച്ച് വിദ്യാ ലയത്തിൽ പോകാമെന്ന് വ്യക്തത വരുത്തി ഉത്തരവിറക്കിയത്. ജന്മദിനത്തിൽ മധുരപലഹാരങ്ങളും മറ്റും വിതരണം ചെയ്യാൻ അനുമതിയുണ്ടെങ്കിലും ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പല വിദ്യാലയങ്ങളും അനുമതി നൽകിയിരുന്നില്ല.
ഇത്തരം വസ്ത്രം ധരിച്ച് എത്തുന്ന വിദ്യാർഥികളോട് മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്.
ഇതിനെ തുടർന്നാണ് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ജന്മദിനത്തിൽ യൂനിഫോം അല്ലാതെ നിറമുള്ള വേഷങ്ങൾ ധരിച്ചുവരുന്ന വിദ്യാർഥികളെ വസ്ത്രധാരണത്തിെൻറ പേരിൽ ശിക്ഷിക്കാനോ മാനസികമായി പീഡിപ്പിക്കാനോ പാടിെല്ലന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. തിരുവനന്തപുരം എയ്ഡഡ് സ്കൂൾ വിദ്യാർഥിനി ജെ.വി. കാതറിെൻറ പരാതിയെ തുടർന്നാണ് നടപടി.
