Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസബ്സിഡി സാധനങ്ങളില്ല;...

സബ്സിഡി സാധനങ്ങളില്ല; സപ്ലൈകോ ചന്ത പ്രഹസനമാകുന്നു

text_fields
bookmark_border
സബ്സിഡി സാധനങ്ങളില്ല; സപ്ലൈകോ ചന്ത പ്രഹസനമാകുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ത്സ​വ​കാ​ല​ത്ത് സ​പ്ലൈ​കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ഴ് ജി​ല്ല​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ച​ന്ത പ്ര​ഹ​സ​ന​മാ​കു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം മൊ​ത്ത​വി​ത​ര​ണ​ക്കാ​ര്‍ക്ക് ന​ല്‍കേ​ണ്ട കു​ടി​ശ്ശി​ക 800 കോ​ടി ക​വി​ഞ്ഞ​തോ​ടെ 13 ഇ​ന സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളി​ൽ പ​കു​തി​പോ​ലും ച​ന്ത​ക​ളി​ൽ എ​ത്തി​യി​ല്ല.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ച​ന്ത ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ​വ​കു​പ്പ് ഒ​തു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ട​ത്തെ ച​ന്ത​യി​ൽ​പോ​ലും ആ​കെ​യു​ള്ള​ത് ഏ​ഴ് സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഉ​ള്ള​തും ഇ​വി​ടെ മാ​ത്ര​മാ​ണ്. ല​ഭ്യ​മാ​യ​വ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​താ​കാ​ട്ടെ പ്ര​ഖ്യാ​പി​ച്ച​തി​ലും താ​ഴ്ന്ന അ​ള​വി​ൽ മാ​ത്രം.

മു​ള​ക്, മ​ല്ലി, ചെ​റു​പ​യ​ർ, തു​വ​ര​പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, മ​ട്ട അ​രി, ജ​യ അ​രി എ​ന്നി​വ​യാ​ണ് പു​ത്ത​രി​ക്ക​ണ്ട​ത്തെ ച​ന്ത​യി​ലു​ള്ള​ത്. ഇ​തി​ൽ അ​ര​ക്കി​ലോ മു​ള​ക് ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​മെ​ങ്കി​ലും കാ​ർ​ഡു​ട​മ​ക്ക് ല​ഭി​ക്കു​ന്ന​ത് 250 ഗ്രാം ​മാ​ത്രം. ഒ​രു​കി​ലോ വീ​തം ന​ൽ​കേ​ണ്ട മ​ല്ലി, ചെ​റു​പ​യ​ർ, തു​വ​ര​പ​രി​പ്പ് എ​ന്നി​വ അ​ര​ക്കി​ലോ ക​വ​റു​ക​ളി​ലാ​ണ്. അ​ഞ്ച് കി​ലോ അ​രി ന​ൽ​കേ​ണ്ടി​ട​ത്ത് കാ​ർ​ഡു​മ​ട​ക്ക് ന​ൽ​കു​ന്ന​ത് മൂ​ന്ന്​ കി​ലോ മാ​ത്രം. വെ​ളി​ച്ചെ​ണ്ണ​ക്ക് സ​ബ്സി​ഡി തു​ക​യും ചേ​ർ​ത്ത് 141 രൂ​പ​യാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​ത് പൊ​തു​വി​പ​ണി​യേ​ക്കാ​ളും കൂ​ടു​ത​ലാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. പ​ഞ്ച​സാ​ര, പ​ച്ച​രി, കു​റു​വ അ​രി, ക​ട​ല, വ​ൻ​പ​യ​ർ, ഉ​ഴു​ന്ന് എ​ന്നി​വ​യൊ​ന്നും സ​പ്ലൈ​കോ​യു​ടെ സ്​​റ്റോ​റു​ക​ളി​ൽ​പോ​ലു​മി​ല്ല. ച​ന്ത​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ സ​പ്ലൈ​കോ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ മാ​നം കാ​ക്കു​ന്ന​ത്.

സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ വ​ക​യി​ൽ വി​ത​ര​ണ​ക്കാ​ർ​ക്ക് 800 കോ​ടി ന​ൽ​കാ​നു​ള്ള​പ്പോ​ൾ ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള വി​പ​ണി ഇ​ട​പെ​ട​ലി​നാ​യി കേ​വ​ലം 17.63 കോ​ടി മാ​ത്ര​മാ​ണ് ധ​ന​വ​കു​പ്പ് അ​നു​വ​ദി​ച്ച​ത്. പ​ണം ന​ൽ​കാ​തെ വ​ന്ന​തോ​ടെ സ​പ്ലൈ​കോ​ക്ക് സാ​ധ​ന​ങ്ങ​ൽ ന​ൽ​കു​ന്ന ഫു​ഡ് ഗ്രെ​യി​ൻ​സ് പ​ൾ​സ​സ് ആ​ൻ​ഡ് സ്​​പൈ​സ​സ് സ​പ്ലൈ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ഫ്.​ജി.​പി.​എ​സ്.​എ​സ്.​എ) ഇ-​ടെ​ൻ​ഡ​റു​ക​ൾ പൂ​ർ​ണ​മാ​യി ബ​ഹി​ഷ്‌​ക​രി​ച്ച​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് സ​പ്ലൈ​കോ​യു​ടെ വി​റ്റു​വ​ര​വി​നെ​യും വ​ൻ​തോ​തി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​ത്സ​വ​കാ​ല​ത്തു​പോ​ലും സ​പ്ലൈ​കോ​ക്ക് ധ​ന​വ​കു​പ്പ് മ​തി​യാ​യ പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​ൽ സി.​പി.​ഐ​യും സ​പ്ലൈ​കോ​യു​ടെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ളും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supplyco Christmas
News Summary - No subsidized goods; Inauguration of Supplyco Christmas market in Thrissur is delayed
Next Story