Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ മാർഗ നിർദേശം...

കോവിഡ്​ മാർഗ നിർദേശം പാലിക്കാതെ സമരം പാടില്ല​ -ഹൈകോടതി

text_fields
bookmark_border
കോവിഡ്​ മാർഗ നിർദേശം പാലിക്കാതെ സമരം പാടില്ല​ -ഹൈകോടതി
cancel

കൊച്ചി: കോവിഡ്​ മാർഗ നിർദേശങ്ങൾ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന്​ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്​. കോവിഡ്​ കാലത്ത്​ പ്രതിഷേധ സമരങ്ങൾക്കുംമറ്റും വിലക്കേർപ്പെടു​ത്തണമെന്ന ഹരജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​​.

മാസ്​ക്​ ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സർക്കാർ മാർഗനിർദേശങ്ങൾ അനുസരിക്കാതെയുള്ള സമരങ്ങൾ അനുവദിക്കരുതെന്ന്​ ഹൈകോടതി സർക്കാറിനോട്​ നിർദേശിച്ചു. ഇക്കാര്യങ്ങൾ രാഷ്​ട്രീയ പാർട്ടികൾ പാലിക്കുന്നുണ്ടെന്ന്​ സർക്കാർ ഉറപ്പു വരുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടു. 

മറ്റ്​ പൗരൻമാരുടെ അവകാശം ഹനിച്ചുകൊണ്ട്​ സ്വന്തം അവകാശം സംരക്ഷിക്കാൻ പൗരൻമാർക്ക്​ കഴിയില്ലെന്ന്​ കോടതി നിരീക്ഷിച്ചു. എല്ലാ പൗരൻമാരും സംഘടനകളും രാഷ്​ട്രീയ പാർട്ടികളും നിർബന്ധമായി പാലിക്കാൻ വേണ്ടിയാണ്​ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മാർഗ നിർദേശങ്ങൾ പുറത്തിറക്കുന്നത്​. ഇത്​ ലംഘിക്കുന്നത്​ ശിക്ഷാർഹമാണെന്നും ഹൈകോടതി ഉത്തരവിൽപറയുന്നു.

സംസ്ഥാനത്ത് കണ്ടെയിന്‍മെന്‍റ് സോണുകൾ കൂടിവരികയാണെന്നും സമൂഹവ്യാപനവും സൂപ്പർ സ്പ്രെഡും ഉണ്ടാകുന്ന സാഹചര്യത്തില്‍ ചട്ടങ്ങൾ ലംഘിച്ചുള്ള സമരം കോവിഡിന്‍റെ സമൂഹ വ്യാപനത്തിലേക്ക് നയിക്കുമെന്നും ഹരജിക്കാർ കോടതിയെ ബോധിപ്പിച്ചു.

സംസ്ഥാനത്ത് ഉറവിടമറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടേയും എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തിലും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സമരങ്ങൾ നടക്കുന്നു​. സാമൂഹിക അകലം പാലിക്കാതെയും മാസ്ക്ക് ധരിക്കാതെയും തെരുവിലിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാൻ പൊലീസിനും സാധിച്ചിരുന്നില്ല. ഇത്തരത്തിൽ സമരങ്ങള്‍ ഇനിയുമുണ്ടാകുന്നത് കൊവിഡ‍് വ്യാപനത്തിന് ഇടയാക്കുമെന്നും ഹരജിക്കാർ സൂചിപ്പിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtstrikekerala newsprotestmalayalam news
News Summary - no strikes and protest allowed which violates covid guidlines highcourt -kerala news
Next Story