കീഴാറ്റൂർ സമരത്തിൽനിന്ന് പിറകോട്ടില്ല -വയൽക്കിളികൾ
text_fieldsകണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിനെതിരായ സമരത്തിൽ നിന്ന് പിറകോട്ടില്ലെന്ന് വയൽക്കിളികൾ. വയൽക്കിളി സമരം ദിശമാറ്റി രാഷ്ട്രീയവത്കരിക്കാനുള്ള കളിക്ക് കൂട്ടുനിൽക്കാൻ തങ്ങളില്ല. വയൽ സംരക്ഷിക്കാനുള്ള സമരമാണിത്. സമരക്കാർ രാഷ്ട്രീയക്കളികളിൽ വീണു പോകില്ലെന്നും വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സമരം നടന്നത് ആറൻമുളയിലാണ്. സി.പി.എമ്മാണ് ഇൗ സമരം നയിച്ചത്. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തങ്ങളും സമരത്തിനിറങ്ങിയതെന്നും വയൽക്കിളികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സമരത്തിന് പിന്തുണക്കുന്നവരെ ഒന്നും തങ്ങൾ തള്ളിപ്പറിയില്ല. ആർ.എസ്.എസിെൻറയും എസ്.ഡി.പി.െഎയുെടയും പിന്തുണ തങ്ങൾ സ്വീകരിക്കും. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഒരു നാട്ടിലെ സമരത്തിന് എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത് എന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.
ഒരു പാരിസ്ഥിതിക സമരത്തിലും രാഷ്ട്രീയ പാർട്ടികൾ ആദ്യം ഇടപെട്ടിട്ടില്ല. പാർട്ടികൾ ഇടപെടുേമ്പാൾ അവർക്ക് ഒരു ലക്ഷ്യമുണ്ടാകും. കീഴാറ്റൂരിലെ ജനങ്ങൾ സമരം നടത്തുന്നത് ദേശീയപാതാ വികസനം മുടക്കാനല്ല. ദേശീയ പാതക്ക് കീഴാറ്റൂരിലൂടെ ഒരു ബൈപ്പാസ് ആവശ്യമില്ല എന്നതാണ് പ്രധാനം. ഇപ്പോൾ നടക്കുന്നത് വികസന തീവ്രവാദമാണെന്നും സമരക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
