Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളിയെ...

വെള്ളാപ്പള്ളിയെ അയോഗ്യനാക്കിയ ഉത്തരവിന്​ സ്​റ്റേയില്ല; ത​ൽ​സ്ഥി​തി തു​ട​രാ​ൻ ഡി​വി​ഷ​ൻ​ബെ​ഞ്ച്​ നി​ർ​ദേ​ശം

text_fields
bookmark_border
Vellappally Natesan
cancel

കൊ​ച്ചി: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നി​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ അ​യോ​ഗ്യ​നാ​ക്കി​യ സിം​ഗി​ൾ ബെ‌​ഞ്ച് ഉ​ത്ത​ര​വി​ന്​ സ്​​റ്റേ​യി​ല്ല. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും മ​ക​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യും ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും സ്​​റ്റേ ആ​വ​ശ്യം അ​നു​വ​ദി​ച്ചി​ല്ല. ത​ൽ​സ്ഥി​തി തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ സൗ​മെ​ൻ സെ​ൻ, ജ​സ്റ്റി​സ്​ വി.​എം. ശ്യാം​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഹ​ര​ജി വീ​ണ്ടും തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

പൊ​തു​യോ​ഗം ചേ​ർ​ന്ന് പു​തി​യ ഡ​യ​റ​ക്ട​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​വ​രെ താ​ൽ​കാ​ലി​ക ഡ​യ​റ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ൻ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ്​ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കും വ​രെ ത​ൽ​സ്ഥി​തി തു​ട​രാ​ൻ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ച​ത്. അ​പ്പീ​ലു​ക​ള​ട​ക്കം ബ​ന്ധ​​പ്പെ​ട്ട ഹ​ര​ജി​ക​ൾ തി​ങ്ക​ളാ​ഴ്ച ഒ​ന്നി​ച്ച്​ പ​രി​ഗ​ണി​ക്കും.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് അ​ധി​കാ​ര​പ​രി​ധി മ​റി​ക​ട​ന്നാ​ണെ​ന്നും ക​മ്പ​നി​ക​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലും ഡ​യ​റ​ക്ട​ർ​മാ​രു​ടെ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളി​ലും ഇ​ട​പെ​ടാ​ൻ ഹൈ​കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ നാ​ഷ​ണ​ൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും അ​പ്പീ​ലി​ൽ പ​റ​യു​ന്നു. യോ​ഗം ഭ​ര​ണ​സ​മി​തി തു​ട​ർ​ച്ച​യാ​യ മൂ​ന്നു വ​ർ​ഷം വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​തും ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഡ​യ​റ​ക്ട​ർ ഐ​ഡ​ൻ​ഫി​ക്കേ​ഷ​ൻ ന​മ്പ​ർ (ഡി.​ഐ.​എ​ൻ) ഇ​ല്ലെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സിം​ഗി​ൾ ബെ​ഞ്ച് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​ട​ക്ക​മു​ള​ള​വ​രെ അ​യോ​ഗ്യ​രാ​ക്കി​യ​ത്.

പ്ര​ഫ. എം.​കെ. സാ​നു ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഹ​ര​ജി​ക​ളി​ലാ​യി​രു​ന്നു മാ​ർ​ച്ച്​ 12ന്​ ​ഉ​ത്ത​ര​വു​ണ്ടാ​യ​ത്. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ലൂ​ടെ അ​യോ​ഗ്യ​ത നേ​രി​ട്ട ഡോ. ​എം.​എ​ൻ. സോ​മ​ൻ, അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​രും അ​പ്പീ​ലി​ൽ ക​ക്ഷി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala High CourtVellappally NadesanStayKerala News
News Summary - no stay on the order disqualifying Vellappally
Next Story