ശമ്പളത്തിലോ ആനുകൂല്യങ്ങളിലോ കുറവുണ്ടാകില്ല; ആരോഗ്യ ഡയറക്ടറെ മാറ്റിയ ഉത്തരവിന് സ്റ്റേയില്ല
text_fieldsഡോ. കെ.ജെ. റീന
കൊച്ചി: ഡോ. കെ.ജെ. റീനയെ ആരോഗ്യ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ സർക്കാർ നടപടിക്ക് സ്റ്റേയില്ല. തന്നെ നീക്കിയ ഉത്തരവ് ചോദ്യം ചെയ്ത ഡോ. റീന നൽകിയ ഹരജി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) പരിഗണിച്ചെങ്കിലും സ്റ്റേ ആവശ്യം അനുവദിച്ചില്ല. ഹരജിയിൽ മറുപടി സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കെ.എ.ടി സർക്കാറിന് നിർദേശം നൽകി.
അവധി അപേക്ഷയുടെ പശ്ചാത്തലത്തിൽ സർക്കാർ നടപടിയെടുത്തതും ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിച്ചതും ചോദ്യം ചെയ്തായിരുന്നു ഹരജി. ഡോ. മീനാക്ഷി പുതിയ പദവി ഏറ്റെടുത്തതായും സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നിലവിലെ നിയമനമെന്നും സ്പെഷൽ ഗവ. പ്ലീഡർ ചൂണ്ടിക്കാട്ടി.
പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി എറണാകുളത്തേക്കാണ് റീനയെ സ്ഥലം മാറ്റിയതെന്ന് സർക്കാർ അറിയിച്ചു. സമാന തസ്തികയിലേക്കാണ് മാറ്റിയതെന്നതിനാൽ ശമ്പളത്തിലോ ആനുകൂല്യങ്ങളിലോ കുറവുണ്ടാകില്ല. ആരോഗ്യ ഡയറക്ടറായി ഹരജിക്കാരി മൂന്നു വർഷം പൂർത്തിയാക്കിയതായും പ്ലീഡർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

