Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ ഓണത്തിനും നാട്ടിൽ...

ഈ ഓണത്തിനും നാട്ടിൽ പോവണ്ട! മുംബൈ മലയാളികളെ പരിഗണിക്കാതെ റെയിൽവേ ഇത്തവണയും സ്പെഷ‍്യൽ ട്രെയിന്‍ ഇല്ല

text_fields
bookmark_border
സ്പെഷ‍്യൽ ട്രെയിന്‍
cancel

മുംബൈ: മുംബൈ മലയാളികൾക്ക് ഇത്തവണയും ഓണത്തിന് സ്പെഷ്യൽ ട്രെയിന്‍ ഇല്ല. ഓണത്തിനായി 112 സ്പെഷ‍്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച റെയിൽവേ ഇത്തവണയും മുംബൈ മലയാളികളെ പരിഗണിച്ചില്ല. ഇതോടെ നാടെത്താന്‍ നേരത്തെ ഇറങ്ങിയും നിരക്ക് വർധിക്കും മുമ്പേ വിമാന ടിക്കറ്റ് എടുക്കാനും ഓട്ടത്തിലാണ് മുംബൈ മലയാളികൾ. എന്നാൽ മുംബൈ ട്രെയിനുകൾക്കായി അപേക്ഷയൊന്നും ലഭിച്ചില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. സാധാരണ 5000 മുതൽ 10000 വരെ നിരക്കുള്ള വിമാനടിക്കറ്റിന് ഓണത്തിനും മറ്റും 15000 വരെ നിരക്ക് വർധിക്കാറുണ്ട്. നവി മുംബൈ വിമാനത്താവളം കൂടി പ്രവർത്തനമാരംഭിച്ചതോടെ യാത്രാ പ്രതിസന്ധികൾക്ക് നേരിയ തോതിൽ പരിഹാരം ഉണ്ടായേക്കാം. ഇത്തവണയും യാത്ര ദുരിതം അനുഭവിക്കുന്ന മുംബൈ മലയാളികൾ ഇതിനൊരു പരിഹാരം ജനപ്രതിനിധികളിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayaleeSpecial Train ServiceOnam special trainMumbaiKerala
News Summary - No special trains for Onam, travel woes for Mumbai Malayalis
Next Story