മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളജ്: ആവശ്യം തള്ളി മന്ത്രി
text_fieldsതിരുവനന്തപുരം: മലപ്പുറം ജില്ലയിൽ രണ്ടാമത്തെ മെഡിക്കൽ കോളജിന് സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു.
ജനസംഖ്യയും രോഗികളുടെ അനുപാതവും കണക്കാക്കി തിരൂർ ആസ്ഥാനമായി പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള കുറുക്കോളി മൊയ്തീന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് രണ്ടാം മെഡിക്കൽ കോളജ് ആവശ്യം മന്ത്രി തള്ളിയത്.
നിലവിലുള്ള മഞ്ചേരി മെഡിക്കൽ കോളജിൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്.
2015ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് അനുവദിച്ചതാണ് തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജ്. എൽ.ഡി.എഫ് സർക്കാർ തുടർനടപടികൾ സ്വീകരിക്കാത്തതിനാൽ നഷ്ടപ്പെട്ട മെഡിക്കൽ കോളജ് പുതിയ സർക്കാർ ഇടപെട്ട് വീണ്ടെടുക്കുകയായിരുന്നു. ഹരിപ്പാട്ട് ആരംഭിക്കുന്നത് മെഡിക്കൽ പി.ജി ഇൻസ്റ്റിറ്റ്യൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

