Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം. ഷാജിയുടെ അധിക്ഷേപത്തിന് മറുപടിയില്ലെന്ന് മന്ത്രി വീണ ജോർജ്

text_fields
bookmark_border
minister Veena George
cancel

കോഴിക്കോട്: കെ.എം. ഷാജിയുടെ അധിക്ഷേപത്തിന് മറുപടിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നല്ല ജോലിത്തിരക്കുണ്ട്. അതിനിടയിൽ ഇതിനൊന്നും സമയമില്ലെന്നും അവർ പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.

നേരത്തെ, കെ.എം. ഷാജിയെ തള്ളി മുസ്ലിം ലീഗും രംഗത്തുവന്നിരുന്നു. ഷാജിയുടെ പരാമർശം മുസ്‍ലിം ലീഗിന്റെ നിലപാടല്ലെന്നായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞത്. പൊതുയോഗത്തിൽ ഒരാൾ പ്രസംഗിക്കുന്നത് എങ്ങനെ പാർട്ടി നിലപാടാകും. മാധ്യമപ്രവർത്തകരുടെ മുന്നിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പറയുന്നത്. അതേസമയം, ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാജിയുടെ ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവനയിൽ വനിതകമീഷൻ കേസെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് വനിത കമീഷൻ അധ്യക്ഷ പറഞ്ഞു. തന്റെ കര്‍മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും മോശമായ രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No replay to K.M. Shaji -Minister Veena George
Next Story