Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓനുമായി ബന്ധമില്ല;...

ഓനുമായി ബന്ധമില്ല; എന്‍റെ കല്യാണത്തിന് വന്നിരുന്നു -ആകാശ്​ തില്ല​േങ്കരിക്കെതിരെ ടി.പി. കേസ്​ പ്രതി ഷാഫി

text_fields
bookmark_border
ഓനുമായി ബന്ധമില്ല; എന്‍റെ കല്യാണത്തിന് വന്നിരുന്നു -ആകാശ്​ തില്ല​േങ്കരിക്കെതിരെ ടി.പി. കേസ്​ പ്രതി ഷാഫി
cancel

കണ്ണൂർ: ഷുഹൈബ്​ വധക്കേസ്​ പ്രതിയും ക്വ​േട്ടഷൻ നേതാവുമായ ആകാശ്​ തില്ല​ങ്കേരിയുമായി തനിക്ക്​ ഫേസ്​ബുക്​ സൗഹൃദം മാത്രമാണുള്ളതെന്നും മറ്റുബന്ധങ്ങളില്ലെന്നും​ ടി.പി വധക്കേസ്​ പ്രതി മുഹമ്മദ്​ ഷാഫി. ഇപ്പോൾ പരോളിലുള്ള ഷാഫി ഏഷ്യാനെറ്റിന്​ നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

''എന്‍റെ ഫേസ്​ബുകിലുള്ള​ ഫ്രണ്ട്​ മാത്രമാണ്​ ആകാശ്​. എന്‍റെ കല്യാണത്തിന്‍റെ ടൈമിൽ​ ഇവിടെ വന്നിരുന്നു. അങ്ങനെ നേരിട്ട്​ കണ്ട്​ണ്​... അല്ലാണ്ട്​ യാതൊരുവിധ കോണ്ടാക്​ടും ഒന്നും ഓനുമായിട്ടില്ല. വരുന്നവർക്കെല്ലാം ​ഫോ​ട്ടോ എടുക്കാൻ നിന്ന്​ കൊടുക്കലുണ്ട്​. അതിന്‍റെ ഭാഗമായിട്ടാണ്​ എല്ലാ പ്രശ്​നവും'' -ഷാഫി പറഞ്ഞു.

ആകാശ്​ അടക്കമുള്ളവർ തങ്ങളുടെ ഒപ്പമുള്ള ഫോ​ട്ടോ ദുരുപയോഗം ചെയ്യുകയാണെന്നും ഷാഫി പറഞ്ഞ​ു. ''സുനിയും ഷാഫിയും പാർട്ടി ക്രിമിനലുകളാണ്​, ഓറെ ​പ്രൊട്ടക്​ട്​ ചെയ്യാൻ ആളുണ്ട്​ എന്നൊക്കെയാണ്​ താഴെ​ ഉള്ള പിള്ളരുടെയെല്ലാം ചിന്തകൾ. ഞാനെല്ലാം ചെയ്​ത തെറ്റ്​ എന്ന്​ വെച്ചാൽ ​വരുന്നവർക്കെല്ലാം ​ഫോ​ട്ടോ എടുക്കാൻ നിന്ന്​ കൊടുക്കലുണ്ട്​. അതിന്‍റെ ഭാഗമായിട്ടാണ്​ എല്ലാ പ്രശ്​നവും. ഞാൻ തെറ്റ്​ ചെയ്​തിട്ടുണ്ടെങ്കിൽ എന്നെ പിടിച്ച്​ ജയിലിലി​ട്ടോ.. എ​െന്‍റ പരോള്​ കട്ടാകും എനിക്കറിയാം. എന്‍റെ ഫേസ്​ബുകിലുള്ള​ ഫ്രണ്ട്​ മാത്രമാണ്​ ആകാശ്​. എന്‍റെ കല്യാണത്തിന്‍റെ ടൈമിൽ​ ഇവിടെ നേരിട്ട്​ വന്നിരുന്നു. അങ്ങനെ നേരിട്ട്​ കണ്ട്​ണ്​... അല്ലാണ്ട്​ യാതൊരുവിധ കോണ്ടാക്​ടും ഒന്നും ഓനുമായിട്ടില്ല'' -ഷാഫി വ്യക്​തമാക്കി.

ആകാശ്​ തില്ല​ങ്കേരി, അർജുൻ ആയങ്കിയെയും കണ്ണൂരിലെ പാർട്ടി നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞപ്പോൾ ക്വ​േട്ടഷൻ സംഘങ്ങളെ പരോക്ഷമായി വിമർശിച്ച് കഴിഞ്ഞദിവസം​ ഷാഫി സമൂഹമാധ്യമങ്ങളിൽ കുറിപ്പ്​ പോസ്റ്റുചെയ്​തിരുന്നു. എല്ലാവരും തെറ്റ് തിരുത്തണമെന്നും ആരുടെയെങ്കിലും പേരെടുത്തു വിമർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കുറിപ്പിൽ പറഞ്ഞു.

''ഈ മഹത്തായ മണ്ണിൽ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്ക് കാലം മറുപടി തരും. പാർട്ടിയുടെ പേര് പറഞ്ഞു വൃത്തികെട്ട പ്രവണതകൾ കാട്ടിക്കൂട്ടുന്നവരെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഞങ്ങൾക്ക് വലുത് പാർട്ടി തന്നെയാണ്. ഈ മഹത്തായ മണ്ണിൽ പിടഞ്ഞുവീണു മരിക്കുന്നതുവരെ പാർട്ടിക്കൊപ്പം ഞങ്ങളുണ്ടാവും. പ്രത്യയശാസ്ത്രപരമായി പാർട്ടിയെ പറ്റി കൃത്യമായി അറിയാത്ത ആളുകളാണ്​ ഇത്തരം അരാഷ്ട്രീയവാദം ഉയർത്തുന്നത്​. ഇതൊന്നും പുതുതലമുറയിൽ പെട്ട വിദ്യാർത്ഥികൾ അംഗീകരിക്കില്ല. ശക്തമായ ഒരു തലമുറ ഇവിടെ വളർന്നു വരുന്നു. ജനിച്ച നാൾ മുതൽ ഇനിയങ്ങോട്ട് മരിക്കുംവരെ ഈ മഹത്തായ ചെങ്കൊടിക്കു കീഴിൽ ഞങ്ങൾ ഉണ്ടാവും. ഈ നാട്ടിലെ പാവപ്പെട്ടവരെയും വിദ്യാർഥികളെയും ചേർത്തു പിടിക്കേണ്ടത് ഓരോ കമ്യൂണിസ്റ്റുകാരന്‍റെയും ലക്ഷ്യമാണ്'' എന്നും കുറിപ്പിൽ തുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quotation teamTP Chandrasekharan Murder CaseTP Case accusedCPMakash thillankeri
News Summary - No relation with Akash Thillaankeri says TP Case convict Shafi
Next Story