Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘റെഡ് ആർമി’യുമായി ബന്ധമില്ല; ആവർത്തിച്ച് പി. ജയരാജൻ

text_fields
bookmark_border
‘പി.ജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്ക് ബന്ധമുണ്ടെന്നായിരുന്നു നേരത്തേയുള്ള പ്രചാരണം’
‘റെഡ് ആർമി’യുമായി ബന്ധമില്ല; ആവർത്തിച്ച് പി. ജയരാജൻ
cancel

പാലക്കാട്: ‘റെഡ് ആർമി’ എന്ന ഫേസ്ബുക്ക് പേജുമായി തനിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സി.പി.എം നേതാവ് പി. ജയരാജൻ. പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് തനിക്ക് ബന്ധമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റെഡ് ആർമി തന്റെ പേരിലാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. പി.ജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്ക് ബന്ധമുണ്ടെന്നായിരുന്നു നേരത്തേയുള്ള പ്രചാരണം. പി.ജെ ആര്‍മിയും ഞാനും തമ്മിൽ ബന്ധമില്ലെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. അതിനാലാണ് പുതിയ പ്രചാരണം ആരംഭിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്.

പാര്‍ട്ടിയുടെ കരുത്തിനെ ശരിയായി മനസ്സിലാക്കാതെ ചില വലതുപക്ഷ മാധ്യമങ്ങൾ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും മറ്റും ആശയക്കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. പെയ്ഡ് ന്യൂസാണിവ. ഇത്തരം വാര്‍ത്തകള്‍ ഓരോന്നിനോടും പ്രതികരിക്കേണ്ട കാര്യമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No relation to the Red Army says P Jayarajan
Next Story