സെപ്റ്റംബറിൽ മഴയേ ഇല്ല
text_fieldsതൃശൂർ: 12 ശതമാനം മഴയാണ് കേരളത്തിലെ സെപ്റ്റംബറിലെ മൺസൂൺ വിഹിതം. 12 ദിവസം പിന്നിട്ടപ്പോൾ ലഭിച്ചത് അഞ്ചു മില്ലിമീറ്റർ മാത്രം. ഇത് കണക്കിൽ രേഖപ്പെടുത്താത്തതിനാൽ മഴയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
263 മില്ലിമീറ്റർ മഴയാണ് സെപ്റ്റംബറിൽ ലഭിക്കേണ്ടത്. എന്നാൽ കാലാവസ്ഥയിലെ അട്ടിമറിയിൽ കാര്യങ്ങൾ എന്താവുമെന്ന് കണ്ടെറിയണം. അത്രമേൽ വിഭിന്നമായാണ് ഇക്കുറി മൺസൂൺ പെയ്തത്. നാലുമാസത്തെ മഴ രണ്ടരമാസം കൊണ്ട് ലഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ മാസം അവസാനിക്കാൻ 18 ദിവസങ്ങൾ േശഷിക്കേ ഒന്നും പറയാനാവാത്ത സാഹചര്യമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ ചൂട് ഇനിയും കൂടാനാണ് സാധ്യത. ചൂട് കൂടുന്നതിന് അനുസരിച്ച് പുഴയും ജലസ്രോതസ്സുകളും വറ്റിവരളും. മണ്ണ് വരണ്ടുണങ്ങും.
കാര്യങ്ങൾ അസ്വാഭാവികമായി മുന്നേറുേമ്പാഴും 29 ശതമാനത്തിെൻറ അധികമഴ ഇതുവെര ലഭിച്ചിട്ടുണ്ട്. ആഗസ്റ്റ് ആദ്യ രണ്ടുവാരങ്ങളിൽ തകർത്തു പെയ്ത മഴയാണ് അധികമഴയിൽ കേരളം നിലകൊള്ളാൻ കാരണം.
ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 12 വരെ 1886 മി.മീറ്ററിന് പകരം കേരളത്തിൽ ലഭിച്ചത് 2434 മി.മീ മഴയാണ്. 73 ശതമാനം കൂടുതലുമായി ജില്ലകളിൽ മുമ്പിൽ ഇടുക്കിയാണ്. 2079 മി.മീറ്ററിന് പകരം ലഭിച്ചത് 3605 മി.മീ മഴ. 58.3 ശതമാനവുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 1459 മി.മീറ്ററിന് പകരം 2309 മി.മീ. 15.9 ശതമാനത്തിെൻറ കുറവുമായി കാസർകോട് ജില്ലയിൽ മഴക്കമ്മിയാണുള്ളത്. 2866ന് പകരം 2411 മി.മീ മഴയേ ലഭിച്ചുള്ളൂ.
ഒക്ടോബർ, നവംബർ മാസങ്ങളിെല തുലാവർഷത്തിൽ മുൻ വർഷങ്ങൾക്ക് സമാനം തകർപ്പൻ മഴ ലഭിച്ചില്ലെങ്കിൽ വൻവരൾച്ചയാണ് കാത്തിരിക്കുന്നത്. ചിണുങ്ങി പെയ്യുന്ന മഴയാണ് ഭൂമിയിൽ വെള്ളം ഇറങ്ങാൻ അവശ്യം വേണ്ടത്. ഇക്കുറി പേമാരി അടക്കം ലഭിച്ചതിനാൽ ഏറെ നേരം നീണ്ട ഇത്തരം മഴ കുറവായിരുന്നു. ഇത് ഭൂഗർഭജലം ശേഖരിക്കുന്നതിന് തടസ്സവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
