Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധിക്കാനില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
'അവരുടെ പരിപാടി അവരും ഞങ്ങളുടേത് ഞങ്ങളും വിജയിപ്പിക്കും'
pk kunahlikkutty 7896786
cancel

കോഴിക്കോട്: സംസ്ഥാന സർക്കാറിന്‍റെ നവകേരള സദസ്സിനെതിരെ മലപ്പുറത്ത് പ്രതിഷേധിക്കാനില്ലെന്ന് മുസ്‍‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ബഹിഷ്കരണം നേരത്തെ പ്രഖ്യാപിച്ചതാണ്. പ്രതിഷേധം നടത്തില്ല. ഞങ്ങളുടെ പരിപാടി പിന്നാലെ വരുന്നുണ്ട്. അവരുടെ പരിപാടി അവരും ഞങ്ങളുടേത് ഞങ്ങളും വിജയിപ്പിക്കും -അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

‘‘പ്രതിഷേധമില്ല. ഞങ്ങളുടേത് അതിന്റെ പിന്നാലെ വരുന്നില്ലേ. പിന്നെന്ത് പ്രതിഷേധം. അവരുടെ പരിപാടി അവർ വിജയിപ്പിക്കട്ടെ. അതിനെക്കാൾ നന്നാക്കി ഞങ്ങളുടെ പരിപാടി ഞങ്ങൾ നടത്തും. അതല്ലാത്ത പ്രതിഷേധങ്ങളൊന്നും ഇല്ല. പാർട്ടി അതിനൊന്നും അംഗീകാരം കൊടുത്തിട്ടില്ല’’– അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സ് പോലെയുള്ള പരിപാടിയിൽ ആളുകൾ സ്വമേധയാ പങ്കെടുക്കേണ്ടതാണെന്നും ആരെയും നിർബന്ധിച്ച് കൂട്ടേണ്ടതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി ഇതിന് മാതൃകയാണ്. പരാതികൾ നേരിട്ട് വാങ്ങി അപ്പോൾ തന്നെ തീരുമാനം ഉണ്ടാക്കുമായിരുന്നു. പക്ഷേ അതേപോലെ നടത്താൻ എൽ.ഡി.എഫിനാകുന്നില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - no protest against nava kerala sadas in malappuram pk kunhalikkutty
Next Story