Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷ്യവസ്​തുക്കൾ, വെള്ളം, വൈദ്യുതി, ഫോൺ സേവനം എന്നിവയെല്ലാം ഉറപ്പാക്കും. കടകൾ രാവിലെ ഏഴ്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ തുറക്കുക. അതേസമയം കാസർകോ​ട്ടെ കടകൾ രാവിലെ 11 മുതൽ വൈകീട്ട്​ അഞ്ച്​ വരെ മാത്രമാണുണ്ടാവുക.

കോവിഡ്​ രോഗികൾക്കായി ഓരോ ജില്ലയിലും പ്രത്യേക ആശുപത്രികൾ സജ്ജമാക്കും. മറ്റ്​ സംസ്​ഥാനങ്ങളിൽനിന്ന്​ വരുന്നവർക്ക്​ 14 ദിവസത്തെ നിരീക്ഷണം ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ അറസ്​റ്റ്​ അടക്കമുള്ള നടപടി സ്വീകരിക്കും. ഇതര സംസ്​ഥാന തൊഴിലാളികൾക്ക്​ താമസിക്കാൻ പ്രത്യേക ക്യാമ്പുകൾ ഒരുക്കും. ഒരിടത്തും ആൾക്കൂട്ടം അനുവദിക്കില്ല. അനിയന്ത്രിതമായ ആൾക്കൂട്ടം തടയും. സംസ്​ഥനത്ത്​ ബാങ്കുകളുടെ പ്രവർത്തനം രണ്ട്​ മണി വരെയാക്കിയിട്ടുണ്ട്​.

മാധ്യമ പ്രവർത്തകർക്ക്​ വാർത്തകൾ ശേഖരിക്കാൻ പ്രത്യേക സൗകര്യമൊരുക്കും. ചൊവ്വാഴ്​ച മാധ്യമ സ്​ഥാപന മേധാവികളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ്​ നടത്തും. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക്​ പ്രവേശനം വിലക്കി. ഹോട്ടലുകളിലും റെസ്​റ്റോറൻറുകളിലും ഇരുന്ന്​ ഭക്ഷണം കഴിക്കാൻ​ അനുവദിക്കില്ല. അതേസമയം, ഓൺലൈൻ ഡെലിവറി അനുവദിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - no problem with needed foods
Next Story