ഇക്കൊല്ലം വൈദ്യുതി നിയന്ത്രണമില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ഈ വേനല്‍കാലത്തും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഉണ്ടാകില്ലെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. ഇതിനുവേണ്ട മുന്‍കരുതലുകള്‍ എടുക്കാനും ശക്തമായനടപടി സ്വീകരിക്കാനും ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശംനൽകി. പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത കേരളം സർക്കാറിെൻറ പ്രഖ്യാപിതനയമാണെന്നും മന്ത്രി വാർത്തകുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് നിര്‍മാണം നിര്‍ത്തിെവച്ച എല്ലാ വൈദ്യുതി ഉൽപാദനപദ്ധതികളും തടസ്സങ്ങള്‍നീക്കി നിര്‍മാണം പുനരാരംഭിക്കും.
യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കും. സാധ്യമായ എല്ലാസ്രോതസ്സുകളും ഉപയോഗപ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാറ്റ്, സോളാർ, ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ എന്നിവക്ക് പ്രത്യേകഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
