Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​...

പൊലീസ്​ പീഡിപ്പിച്ചില്ലെന്ന്​  സുബീഷ് കോടതിയില്‍  നല്‍കിയ മൊഴി പുറത്ത്  

text_fields
bookmark_border
പൊലീസ്​ പീഡിപ്പിച്ചില്ലെന്ന്​  സുബീഷ് കോടതിയില്‍  നല്‍കിയ മൊഴി പുറത്ത്  
cancel

ത​ല​ശ്ശേ​രി: പൊ​ലീ​സ്​ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചാ​ണ്​ ഫ​സ​ൽ വ​ധ​​ക്കേ​സി​ൽ ആ​ർ.​എ​സ്.​എ​സ്​ പ​ങ്ക്​ പ​റ​യി​പ്പി​ച്ച​തെ​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലെ വാ​ദ​ത്തി​ന്​ വി​രു​ദ്ധ​മാ​യി ​പൊ​ലീ​സ്​ പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ൻ പ​ള്ളൂ​ര്‍ ചെ​മ്പ്ര​യി​ലെ എ​മ്പ്രാ​ൻ​റ​വി​ട സു​ബീ​ഷ് എ​ന്ന കു​പ്പി സു​ബീ​ഷ്​ ന​ൽ​കി​യ മൊ​ഴി പു​റ​ത്ത്.  പൊ​ലീ​സു​കാ​ര്‍ ര​ണ്ട് കാ​ലു​ക​ളും വി​ട​ർ​ത്തി​വെ​ച്ച്​ വേ​ദ​നി​പ്പി​ച്ച​ത​ല്ലാ​തെ മ​റ്റ് ത​ര​ത്തി​ല്‍ വേ​ദ​നി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ സു​ബീ​ഷ് കൂ​ത്തു​പ​റ​മ്പ്​ കോ​ട​തി​ക്ക് മൊ​ഴി ന​ല്‍കി​യ​ത്. 

എ​ന്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​നാ​യ പി​ലാ​ക്കൂ​ല്‍ ഒ​ളി​യി​ലെ​ക്ക​ണ്ടി മു​ഹ​മ്മ​ദ് ഫ​സ​ലി​നെ (27)  വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് താ​നു​ള്‍പ്പെ​ടെ​യു​ള്ള സം​ഘ​മാ​ണെ​ന്ന്  പൊ​ലീ​സി​ന് മു​ന്നി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ സു​ബീ​ഷ്​ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ പ്ര​സ്​​ക്ല​ബി​ൽ ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യി ആ​രോ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ദേ​ഹോ​പ​ദ്ര​വ​മേ​ല്‍പി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സു​ബീ​ഷ്​ 2016 ന​വം​ബ​ര്‍ 19ന്  ​കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ്യ​ല്‍ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്​​ട്രേ​റ്റ്​​ കോ​ട​തി​യി​ല്‍ മൊ​ഴി ന​ൽ​കി​യ​ത്. മൊ​ഴി​യു​ടെ സ​ര്‍ട്ടി​ഫൈ​ഡ് കോ​പ്പി​യാ​ണ്​ പു​തി​യ വി​വാ​ദ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തു​വ​ന്ന​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fasal murder case
News Summary - No police attack in subeesh
Next Story