Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
train
cancel
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരില്ല;...

യാത്രക്കാരില്ല; സംസ്​ഥാനത്ത്​ ഇന്‍റർസിറ്റിയടക്കം കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

text_fields
bookmark_border

തിരുവനന്തപുരം: കോവിഡും യാത്രക്കാരുടെ കുറവും കണക്കിലെടുത്ത്​ കൂടുതൽ ട്രെയിനുകൾ റദ്ദാക്കി. നിലവിൽ സർവിസ്​ നടത്തിയിരുന്ന 02075 കോഴിക്കോട്​^തിരുവനന്തപുരം ശതാബ്​ദി സ്​പെഷൽ, 02075 തിരുവനന്തപുരം^കോഴിക്കോട്​ ശതാബ്​ദി സ്​പെഷൽ, 06305 എറണാകുളം^കണ്ണൂർ ഇൻറർസിറ്റി സ്​പെഷൽ, 06306 കണ്ണൂർ^എറണാകുളം ഇൻറർസിറ്റി സ്​പെഷൽ എന്നിവയാണ്​ താൽക്കാലികമായി ജൂൺ ഒന്ന്​ മുതൽ 15 വരെ റദ്ദാക്കിയത്​​.

അതേസമയം നേര​േത്ത പ്രഖ്യാപിച്ചിരുന്ന 10 ​ട്രെയിനുകളുടെ റദ്ദാക്കൽ ജൂൺ 15 വരെ നീട്ടി. ആറ്​ ട്രെയിനുകളും നാല്​ പ്രതിവാര ട്രെയിനുകളും ജൂൺ ഒന്നിനും 16നും ഇടയിൽ നിശ്ചിത ദിവസങ്ങളിൽ സർവിസ്​ നടത്തില്ല. നിലവിൽ ഒാടുന്ന ട്രെയിനുകൾ കൂടി റദ്ദാക്കിയത്​ അടിയന്തര യാത്രകൾക്ക്​ റെയിൽവേയെ ആശ്രയിക്കുന്നവരെ കാര്യമായി ബാധിക്കും. സംസ്ഥാനത്തെ അവശ്യസർവിസ്​ മേഖല പൂർണാർഥത്തിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.

റദ്ദാക്കൽ തുടരുന്ന ട്രെയിനുകൾ

06301 ഷൊർണൂർ-തിരുവനന്തപുരം വേണാട്​ സ്​പെഷൽ

06302 തിരുവനന്തപുരം -ഷൊർണൂർ വേണാട്​ സ്​പെഷൽ

06303 എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്​ സ്​പെഷൽ

06304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്​ സ്​പെഷൽ

06307 ആലപ്പുഴ-കണ്ണൂർ എക്​സിക്യൂട്ടിവ്​ സ്​പെഷൽ

06308 കണ്ണൂർ-ആലപ്പുഴ എക്​സിക്യൂട്ടിവ്​ സ്​പെഷൽ

06327 പുനലൂർ-ഗുരുവായൂർ പ്രതിദിന സ്​പെഷൽ

06328 ഗുരുവായൂർ-പുനലൂർ പ്രതിദിന സ്​പെഷൽ

06341 ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി സ്​പെഷൽ

06342 തിരുവനന്തപുരം-ഗുരുവായൂർ ഇൻറർസിറ്റി സ്​പെഷൽ

താഴെ പറയുന്ന ട്രെയിനുകളുടെ റദ്ദാക്കലും നീട്ടി (ബ്രാക്കറ്റിൽ റദ്ദാക്കിയ ദിവസങ്ങൾ)

06630 മംഗളൂരു-തിരുവനന്തപുരം മലബാർ സ്​പെഷൽ (ജൂൺ ഒന്നുമുതൽ 15 വരെ)

06629 തിരുവനന്തപുരം-മംഗളൂരു മലബാർ സ്​​െപഷൽ (ജൂൺ രണ്ട്​ മുതൽ 16 വരെ)

02082 തിരുവനന്തപുരം-കണ്ണൂർ ജനശതാബ്​ദി സ്​പെഷൽ (ജൂൺ രണ്ട്​ മുതൽ 14 വരെ)

02081 കണ്ണൂർ -തിരുവനന്തപുരം ജനശതാബ്​ദി സ്​പെഷൽ (ജൂൺ മൂന്ന്​ മുതൽ 15 വരെ)

02639 ചെന്നൈ സെൻട്രൽ-ആലപ്പുഴ പ്രതിദിന സ്​പെഷൽ (ജൂൺ ഒന്നുമുതൽ 15 വരെ)

02640 ആലപ്പുഴ-ചെന്നൈ സെൻട്രൽ പ്രതിദിന സ്​പെഷൽ (ജൂൺ രണ്ട്​ മുതൽ 16 വരെ)

റദ്ദാക്കിയ പ്രതിവാര ട്രെയിനുകൾ (ബ്രാക്കറ്റിൽ റദ്ദാക്കിയ സർവിസുകൾ)

06355 കൊച്ചുവേളി-മംഗളൂരു അ​​​​​ന്ത്യോദയ സ്​പെഷൽ (ജൂൺ മൂന്ന്​, അഞ്ച്​, 10, 12 തീയതികളിൽ കൊച്ചുവേളിയിൽനിന്ന്​ പുറപ്പെടുന്ന സർവിസുകൾ)

06356 മംഗളൂരു-കൊച്ചുവേളി അ​​​​​ന്ത്യോദയ സ്​പെഷൽ (ജൂൺ നാല്​, ആറ്​, 11, 13 തീയതികളിൽ മംഗളൂരുവിൽനിന്ന്​ പുറപ്പെടുന്ന സർവിസുകൾ)

02698 തിരുവനന്തപുരം-ചെന്നൈ സെൻട്രൽ പ്രതിവാര സ്​പെഷൽ ട്രെയിൻ (ജൂൺ അഞ്ച്​, 12 തീയതികളിൽ തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെടുന്ന സർവിസുകൾ)

02697 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം പ്രതിവാര സ്​പെഷൽ (ജൂൺ ആറ്​, 13 തീയതികളിൽ ചെന്നൈയിൽ നിന്ന്​ പുറപ്പെടുന്ന സർവിസുകൾ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train
News Summary - No passengers; More trains, including intercity, have been canceled in the state
Next Story